Foot Ball Top News

പകരം ചോദിച്ചു സിറ്റി – ടോട്ടൻഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു

April 20, 2019

പകരം ചോദിച്ചു സിറ്റി – ടോട്ടൻഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു

കൗമാരക്കാരൻ ഫിൽ ഫോഡന്റെ ഏക ഗോളിൽ ടോട്ടൻഹാമിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ് ലീഗിൽ തങ്ങളെ പുറത്താക്കിയതിന്റെ കണക്ക് അവർക്കു തീർക്കാൻ ഇതോടെ സാധിച്ചു. ജയത്തോടെ സിറ്റി ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു. തോൽവി ടോട്ടൻഹാമിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ചു. ആഴ്സണലിനും മാഞ്ചസ്റ്റർ യൂണൈറ്റഡിനും മൂന്നാം സ്ഥാനത്തുള്ള അവരെ പിന്തള്ളി മൂന്നും നാലും സ്‌ഥാനം യഥാക്രമം കൈക്കലാക്കാനുള്ള അവസരവും ഇത് സൃഷ്ഠിച്ചു.

കളിയുടെ 5 ആം മിനുട്ടിൽ ആയിരുന്നു ഫോഡന്റെ ഗോൾ പിറന്നത്. ഡേവിഡ് സിൽവയെ ബെഞ്ചിൽ ഇരുത്തി തന്നെ ഇറക്കിയേ മാനേജർ ഗാർഡിയോളയുടെ വിശ്വാസം അങ്ങനെ സൂക്ഷിക്കാൻ ഈ 19 കാരന് സാധിച്ചു.പോർച്ചുഗീസ് താരം ബെർണാഡോ സിൽവ നൽകിയ ക്രോസ്സ് ഗോൾ ആക്കുന്നതിനു പകരം അഗ്ഗുവേരോ ഫോഡന് പാസ് നൽകുകയും ഫോഡൻ ഗോൾ ആക്കുകയും ആയിരുന്നു.

Leave a comment