ആധികാരിക ജയത്തോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ
തങ്ങളുടെ ത്രിമൂർത്തികൾ [മാനേ,സാല, ഫിർമിഞ്ഞോ ] ലക്ഷ്യം കണ്ട മത്സരത്തിൽ ലിവർപൂൾ പോർചുഗീസ്സ് ക്ലബായ പോർട്ടോയെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ സെമി ഫൈനലിലേക്ക്. ഡച്ച് പ്രധിരോധകൻ വാൻ ഡൈക് ആണ് ഗോൾ നേടിയ മറ്റൊരു ലിവർപൂൾ താരം. പോർട്ടോയ്ക്ക് വേണ്ടി എഡർ മിലിറ്റവോ ആശ്വാസ ഗോൾ നേടി.
ഇംഗ്ലണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക് വിജയിച്ചിരുന്നു. അങ്ങനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. തങ്ങളുടെ യുവ ഡിഫൻഡർ ജോ ഗോമസ് പരിക്കിന് ശേഷം തിരിച്ചു വന്ന മത്സരം കൂടി ആയിരുന്നു ലിവർപൂളിന് ഇത്. സെമി ഫൈനലിൽ അവർ സ്പാനിഷ് വമ്പന്മാരായ ബാഴ്സയെ നേരിടും.