Cricket IPL Top News

ബാംഗ്ലൂർ വീണ്ടും തോൽവിയുടെ വഴിയിൽ.

April 16, 2019

author:

ബാംഗ്ലൂർ വീണ്ടും തോൽവിയുടെ വഴിയിൽ.

ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയ ആത്മവിശ്വാസവുമായി വാങ്കഡേയിൽ എത്തിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ വീണ്ടും തോൽവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് മുംബൈ ഇന്ത്യൻസ് തങ്ങളുടെ അഞ്ചാം വിജയം സ്വന്തമാക്കി. 8 കളികളിൽ നിന്നും 10 പോയിന്റ് ഉള്ള മുംബൈ ഇപ്പോൾ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ നായകൻ കോലിയെ നഷ്ടമായി. സ്കോർ 49 എത്തി നിൽക്കെ 28 റൺസ് എടുത്ത പാർഥിവ് പട്ടേലും പുറത്തായി. പിന്നീട് മൊയീൻ അലിയും( 32 പന്തിൽ 50 ) ഡിവില്ലേഴ്‌സും( 51 പന്തിൽ 75 ) ചേർന്നുള്ള 95 റൺസിന്റെ കൂട്ടുകെട്ട് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്കുള്ള വഴി തുറന്നു കൊടുത്തെങ്കിലും മലിംഗയുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ ബാംഗ്ലൂർ ബാറ്റ്‌സ്മാന്മാർക്ക് അടിതെറ്റി. അവസാന ഓവറിൽ ഡിവില്ലേഴ്‌സ് റൺ ഔട്ട് ആവുക കൂടി ചെയ്തതോടെ 190 കടക്കുമെന്ന് തോന്നിച്ച സ്കോർ 171 ൽ അവസാനിച്ചു. 31 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മലിംഗ മികച്ചു നിന്നു.

മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് മികച്ച തുടക്കം തന്നെ ലഭിച്ചു. രോഹിത് ശർമയും ഡി കോക്കും ചേർന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 7 ഓവറിൽ 70 റൺസ് കൂട്ടിച്ചേർത്തു. മൊയീൻ അലി എറിഞ്ഞ എട്ടാം ഓവറിൽ രോഹിതും ഡി കോക്കും പുറത്തായതോടെ മുംബൈ അല്പം പരുങ്ങലിൽ ആയെങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർദിക് പാണ്ട്യ ഒരു ഓവർ ബാക്കി നിൽക്കെ മുംബൈയെ വിജയത്തിലെത്തിച്ചു. 16 പന്തിൽ നിന്നും അതിവേഗം 37 റൺസ് അടിച്ചെടുത്ത പാണ്ട്യ 5 ബൗണ്ടറികളും 2 സിക്സറുകളും നേടി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ചാഹലും അലിയും ബൗളിങ്ങിൽ മികവ് കാട്ടി.

Leave a comment