Editorial Foot Ball Top News

2014 ആവർത്തിക്കാൻ ലിവർപൂളിന് വയ്യ ; ചെൽസിക്കെതിരെ ഒരു പക വീട്ടാനുണ്ട്

April 14, 2019

2014 ആവർത്തിക്കാൻ ലിവർപൂളിന് വയ്യ ; ചെൽസിക്കെതിരെ ഒരു പക വീട്ടാനുണ്ട്

ക്ലബ് ഫുട്ബോളിൽ അൽമാർത്ഥതയുടെ പര്യായങ്ങൾ വളരെ കുറവാണു.ചെൽസിയുടെ സോളാ, യുണൈറ്റഡിന്റെ കന്റോണ , ആഴ്‌സനലിനെ ഡെന്നിസ് ബർകമ്പ്, ബാഴ്‌സലോണയുടെ ഇനിയേസ്റ്റ, മാഡ്രിഡിന്റെ ഗൂച്ചി, എന്നിവർ ചില വേറിട്ട കഥാപാത്രങ്ങൾ മാത്രം. എന്നാൽ ഈ ലിസ്റ്റ് ലിവർപൂളിന്റെ സ്റ്റീവൻ ജറാഡിന്റെ പേരില്ലാതെ പൂർത്തിയാകില്ല. തന്റെ കായിക ജീവിതത്തിൽ ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്തു റയൽ മാഡ്രിഡിന്റെ ക്ഷണം നിരസിച്ചു ലിവർപൂളിൽ കരിയർ അവസാനിപ്പിച്ച ഐതിഹ്യ കഥാപാത്രം. അദ്ദേഹത്തിന്റെ നേത്രത്വത്തിൽ ലിവർപൂൾ കപ്പിനെ ചുംബിക്കാൻ പറ്റാതെ പോയ ഒരു സീസൺ ആണ് 2014-15. അന്ന് ലീഗ് അടിക്കാൻ ഏറ്റവും യോഗ്യത ഉള്ള ടീം ആയിരുന്നു ലിവർപൂൾ. സുപ്രധാനമായ ചെൽസിയുമായുള്ള കളിയിൽ പക്ഷെ ജെറാഡിന്റെ പിഴവ് അവർക്കു അന്ന് ലീഗാണ് നഷ്ടപ്പെടുത്തിയത്. ജെറാഡിനെ സ്നേഹിക്കുന്ന, ലിവർപൂളിന് സ്നേഹിക്കുന്ന ഏവരും ഇന്നും വേദനയോടെ ഓർക്കുന്ന ഒരു നിമിഷമാണ് ജെറാഡിന്റെ സ്ലിപ്പിൽ നിന്ന് ഡെംബ ബ നേടിയ ഗോൾ.

വീണ്ടും ചരിത്രം ആവർത്തിക്കാനുള്ള എല്ലാ സാധ്യതകളും ഈ ദിവസത്തെ ചെൽസി ലിവർപൂൾ മത്സരത്തിന് ഉണ്ട്. മാഞ്ചസ്റ്റർ സിറ്റിയുമായി വെറും ഒരു പോയിന്റ് വ്യത്യാസമാണ് ഇപ്പോൾ ലിവർപൂളിന് ഉള്ളത്. ലീഗിൽ പ്രസക്തി നിലനിർത്തണമെങ്കിൽ അവർക്കു വിജയം അനിവാര്യം. പഴയ ഓർമ മറക്കാൻ, ഒരു മധുര പ്രതികാരം വീട്ടാൻ യോർഗെൻ ക്ളോപ്പിന്റെ ലിവർപൂളിന് ഇന്ന് വിജയിച്ച തീരു. ഏഡന് ഹസാർഡിന്റെ നേത്രത്വത്തിലുള്ള ചെൽസി ഒരു ഷോക്ക് കൊടുക്കാൻ പറ്റിയ ടീമും.

എന്നാൽ ലിവർപൂൾ പഴയ ലിവർപൂൾ അല്ല. എല്ലാ പൊസിഷനിലും ലോകത്തരാ കളിക്കാരുള്ള യൂറോപ്പിലെ ചുരുക്കം ടീമുകളിൽ ഒന്ന്. സാദിയോ മാനേ നയിക്കുന്ന ആക്രമണം ഏതു പ്രധിരോധത്തെയും ഭേദിച്ച് കാണിച്ചിട്ടുണ്ട്. വാൻ ഡൈക് ഉള്ള പ്രതിരോധം നൽകുന്ന ആൽമവിശ്വാസം ചില്ലറയല്ല. ഈ സീസണിൽ ലീഗ് അടിച്ചില്ലെങ്കിൽ ഇനി എന്ന് എന്ന മനോഭാവത്തിൽ കളിച്ചേ മതിയാകൂ. ചാമ്പ്യൻസ് ലീഗും അടിക്കാനുള്ള കെൽപ് ഇന്ന് അവർക്കുണ്ട്. പക്ഷെ ഇന്നത്തെ കളി ഫുട്ബോൾ ലോകം തീവ്രതയോടെ നോക്കി കാണും എന്ന് തീർച്ച. ഒരു അവിസ്മരണീയ സീസണിന്റെ തുടക്കമാവട്ടെ ഇന്നത്തെ മത്സരം.

Leave a comment