Cricket Top News

15 ന് അറിയാം 15 പേരെ,ആകാംഷയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം

April 12, 2019

author:

15 ന് അറിയാം 15 പേരെ,ആകാംഷയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം

വേൾഡ് കപ്പിനുള്ള 15 അംഗ ടീമിനെ 15 ആം തിയതി പ്രഖ്യാപിക്കാനിരിക്കെ ആരാധകർ ഉറ്റുനോക്കുന്നത് 4 ആം നമ്പറിൽ ആര് ഇറങ്ങും എന്നതാണ്.യുവരാജിന് ശേഷം ആ സ്ഥാനത്തു ഒരുപാട് പരീക്ഷണങ്ങൾ നടത്തിയെങ്കിലും യുവിക്ക് പകരക്കാരനെ കണ്ടെത്താൻ ആയില്ല.2011 ലെ കപ്പ് നേടാൻ യുവിയുടെ ആ നാലാം നമ്പർ ഒരുപാട് സഹായിച്ചു.അതുകൊണ്ടു തന്നെ സിലക്ടർമാർക് 4 എന്നത് ഒരു തലവേദന തന്നെയാണ്.ബാക്കി ഏതാണ്ട് എല്ലാ പൊസിഷനുകളും ഫിക്സഡ് ആണെങ്കിലും ആരാധകർ ഉറ്റുനോക്കുന്നതിതാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പാതിവഴിയിൽ പ്രഖ്യാപിക്കപ്പെടുന്ന ഇന്ത്യൻ ടീമിലേക്ക് അപ്രതീക്ഷിത താരപ്രവേശങ്ങൾക്കു സാധ്യത തെല്ലുമില്ല.കാരണം ലോകകപ്പ് ടീമിൽ സംശയത്തിന്റെ ക്രീസിൽ നിന്ന താരങ്ങൾക്കു പകരം വയ്ക്കാൻ പോന്ന മിന്നും പ്രകടനങ്ങൾ ഇതേവരെ ഐപിഎല്ലിൽ പിറന്നിട്ടില്ല.അസാമാന്യ പ്രകടനങ്ങൾക്കു കാതോർത്തിരുന്ന താരങ്ങളാരും തന്നെ ശരാശരിക്ക് അപ്പുറം പോകാത്തതു സിലക്ടർമാരുടെ പണി എളുപ്പമാക്കും.ലോകകപ്പ് ടീം സെലക്ഷന് വേണ്ടി നടത്തിയ പര്യടനങ്ങളിൽ വിജയം കണ്ടെങ്കിലും സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയയോട് മുട്ടുമടക്കി.പക്ഷെ പുതിയൊരു ലൈനപ്പ് എടുക്കാൻ സിലക്റ്റർമാരോ കോച്ച് ശാസ്ത്രിയെ തയ്യാറാകില്ല.
നാലാം നമ്പറിൽ നോക്കിവെച്ച താരം ആയിരുന്നു അമ്പാട്ടി റായുഡു.പക്ഷെ ലോകകപ്പ് ടീമിലേക്കുള്ള ടിക്കറ്റിനുള്ള പ്രകടനം നടത്താനാകുന്നില്ല താരത്തിന്.കേദാർ ജാദവും വിജയ് ശങ്കറും ഈ സ്ഥാനത്തിന് വേണ്ടി മത്സരമാണ്.അതുപോലെ തന്നെയാണ് ദിനേശ് കാർത്തിക്ക്.രണ്ടാം വിക്കറ്റ് കീപ്പറായി പരിചയ സമ്പന്നനായ കാർത്തിക്കിനെ എടുത്താലും അത്ഭുതപ്പെടാനില്ല കാരണം ഐ പി എല്ലിൽ മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നു.റിഷഭ് പന്തും മത്സരത്തിനുണ്ടെങ്കിലും കാർത്തിക്കിന് തന്നെയാണ് മുൻഗണന.അതുപോലെ തന്നെയാണ് സുരേഷ് റെയ്‌ന.വിദേശത്തു മികച്ച പരിചയസമ്പത്തുള്ള റൈനക്കും 4 ആം നമ്പറിൽ നോട്ടമുണ്ട്.യുവിക്ക് ഇനിയും ഒരു അവസരം കിട്ടുവാനുള്ള അവസരം വിരളമാണ് എന്നാണ് ആരാധകർ കരുതുന്നത്.
ഇന്ത്യക്കായി പതിവ് ഓപ്പണിങ് ജോഡികളായ ശിഖർ ധവാനും രോഹിത് ശർമയും തന്നെയാകും ഇറങ്ങുക.അവരുടെ കാര്യത്തിൽ ഒരു തരത്തിലുള്ള മാറ്റവും വരാൻ സാധ്യതയില്ല.ഓപ്പണർ റോളിൽ രണ്ടാമനായി രാഹുലിനും വിളിക്കാൻ സാധ്യതയുണ്ട്.വൺ ഡൌൺ ആയി കോഹ്‌ലിയും ഇറങ്ങും.
ഹർദിക് പാണ്ട്യ ആൾറൗണ്ടറുടെ റോളിൽ വരും.സ്പിൻ ഡിപ്പാർട്മെന്റിൽ സ്പിൻ ജോഡികളായ കുൽദീപും,ചാഹലും ഉണ്ടാകും.ഫാസ്റ്റ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചാവും ഇംഗ്ളണ്ടിലേത്.4 പേസർമാർ ഉണ്ടാകും ടീമിൽ.ജസ്പ്രീത് ബുംറ,ഭുവനേശ്വർ കുമാർ,മുഹമ്മദ് ഷാമി എന്നിവർക്ക് എന്തായാലും ടീമിൽ സ്ഥാനം ഉണ്ടാകും.4 ആം പേസർ ആയി ഉമേഷിനെ പരിഗണിച്ചെങ്കിലും റൺസ് വഴങ്ങുന്നത് പ്രശ്നമാകും.ഗാംഗുലിയുടെ അഭിപ്രായം നവദീപ് സൈനിയെ കൂടെ ഉൾപ്പെടുത്തണം എന്നാണ്.ഫാസ്റ്റ് ബൗളിംഗ് പിച്ച് ആണ് എങ്കിലും, ഇംഗ്ളഡിലെ സാഹചര്യങ്ങളോട് സൈനിക്ക് പൊരുത്തപെടാനാകുമോ എന്നതും ചോദ്യചിഹ്നമാകുന്നു.ഹാർദിക് പാണ്ഡ്യായെ കൂടി നോക്കിയാൽ പിന്നീട് അവസരം കിട്ടാൻ പോകുന്നത് നല്ല പരിചയ സമ്പത്തുള്ള രവീന്ദ്ര ജഡേജക്കാണ്.

ലോകകപ്പിനുള്ള തന്റെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു ഗാംഗുലി.

ഈ വര്ഷം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് സാധ്യത ടീമിനെ പ്രവചിച്ചു ഗാംഗലി.ഗാംഗുലി പ്രവചിച്ച 15 അംഗ ടീം:
വിരാട് കൊഹ്‌ലി,ശിഖർ ധവാൻ,രോഹിത് ശർമ്മ,വിജയ് ശങ്കർ,കേദാർ ജാദവ്,എം സ് ധോണി,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യാ,കുൽദീപ് യാദവ്,യൂഷ്വേന്ദ്രാ ചഹാൽ,ജസ്പ്രീത് ബുംറ,ഭുവനേശ്വർ കുമാർ,മുഹമ്മദ് ഷാമി,നവദീപ് സൈനി.

Leave a comment