Foot Ball Top News

ചാമ്പ്യൻസ് ലീഗ് : ലിവർപൂൾ 2-0 പോർട്ടോ

April 10, 2019

author:

ചാമ്പ്യൻസ് ലീഗ് : ലിവർപൂൾ 2-0 പോർട്ടോ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ വമ്പന്മാരായ ലിവർപൂളിന് വിജയത്തോടെ തുടക്കം. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. നാബി കീറ്റ, റോബർട്ടോ ഫിർമിഞ്ഞോ എന്നിവരാണ് വലചലിപ്പിച്ച ലിവർപൂൾ താരങ്ങൾ.

കളിയുടെ 5 ആം മിനുട്ടിൽ തന്നെ കീറ്റ ആതിഥേയരെ മുന്നിൽ എത്തിച്ചു. ഫിർമിഞ്ഞോ കൊടുത്ത പാസ് ലക്ഷ്യത്തിലേക്കു പായിച്ചപ്പോൾ, പോർട്ടോ ഡിഫെൻഡറുടെ കാലിൽ തട്ടി ഡെഫ്ലെക്ട ചെയ്യുകയും ഗോളിയെ പരാജയപ്പെടുത്തുകയും ആയിരുന്നു. 26 ആം മിനുട്ടിൽ ഫിർമിഞ്ഞോയിലൂടെ ലിവർപൂൾ ലീഡ് ഉയർത്തി. ഹെന്ഡേഴ്സൺ പോർട്ടോ മധ്യനിരയെ കീറിമുറിച്ചു വിങ്ങർ ആയ ആൻഡേഴ്‌സണ് പാസ് കൊടുക്കുന്നു. ആൻഡേഴ്സൺ കൊടുത്ത പാസ് എല്ലാ പ്രധിരോധത്തെയും മറികടന്ന് ഫിർമിഞ്ഞോയുടെ കാലിലേക്ക്. ഒന്ന് കാലു വെച്ച് കൊടുക്കേണ്ട ജോലി മാത്രമേ ആ ബ്രസീലിയൻ സ്‌ട്രൈക്കറിന് ഉണ്ടായിരുന്നുള്ളു.

ഹെൻഡേഴ്സണും കീറ്റയും മധ്യനിരയിൽ മേധാവിത്വം സ്ഥാപിച്ചത് ലിവർപൂളിന് ആശ്വാസകരമായി. അവരുടെ ഗോൾ കീപ്പർ ആലിസൺ വളരെ മികച്ച രണ്ടു സേവുകൾ നടത്തി ലിവര്പൂളിനെ രക്ഷിക്കുന്നതും കഴിഞ്ഞ രാത്രി സാക്ഷ്യം വഹിച്ചു.

സ്കോർ ലൈൻ സൂചിപ്പിക്കുന്നത് പോലെ അത്ര ഏകപക്ഷിമായിരുന്നില്ല കളി. പോർട്ടോ സ്‌ട്രൈക്കർ മർരേഖക്ക് സ്ഥിരം അവസരങ്ങൾ ഒരുക്കി കൊടുക്കാൻ അവരുടെ മധ്യനിരക്ക് സാധിച്ചു എന്നുള്ളത് ലിവർപൂൾ വിശകലനം ചെയ്യണ്ട ഒരു വസ്തുതയാണ്. പോർചുഗലിലും അവർക്കു അത് സാധിച്ചാൽ പോർട്ടോ ഗോളുകൾ അടിക്കാനുള്ള സാധ്യത കൂടും.

Leave a comment