Foot Ball Top News

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഇന്ന് തുടങ്ങുകയാണ്

April 9, 2019

author:

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഇന്ന് തുടങ്ങുകയാണ്

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഇന്ന് തുടങ്ങുകയാണ്.  പ്രീക്വാർട്ടർ മത്സരങ്ങളുടെ പുരോഗതി കണ്ടാലറിയാം നല്ല 18 കൂട്ടം കറിയും  നാലു കൂട്ടം പായസവും കൂട്ടി നല്ല ഒരു ഉഷാറ് സദ്യ തന്നെയായിരുന്നു.  അതുകൊണ്ടുതന്നെ ഇനി കാത്തിരിക്കുന്നത് ഒരു വള്ളസദ്യ തന്നെയായിരിക്കും.  കണ്ണെടുക്കാതെ ചാമ്പ്യൻസ് ലീഗ് കാണാനുള്ള കുറച്ചു കാരണങ്ങൾ.

 

  1. ടോട്ടൻഹാം vs മഞ്ചസ്റ്റർ സിറ്റി

ഇന്നത്തെ ആദ്യത്തെ മത്സരം ടോട്ടൻഹാം മഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ്.  ഒരു കാലഘട്ടമുണ്ടായിരുന്നു ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സ്റ്റേജിന് അപ്പുറം ഓൾ ഇംഗ്ലീഷ് മത്സരം കാണാൻ സാധിക്കാതിരുന്നത്.  യൂറോപ്പിലെ മറ്റു  ലീഗുകാർക്ക് ചാമ്പ്യൻസ് ലീഗ് ലുള്ള അപ്രമാദിത്യം അത്രമാത്രമായിരുന്നു.   കോട്ടറിൽ ഉള്ള എട്ടിൽ നാല് ടീമും പ്രീമിയർ ലീഗിൽ നിന്നാണ്.  അതുകൊണ്ടുതന്നെ അവരിൽ രണ്ടുപേർ പരസ്പരം ഏറ്റുമുട്ടിയാൽ അത്ഭുതമൊന്നുമില്ല.  മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാംമും അങ്ങനെ ഏറ്റുമുട്ടുകയാണ്.  സീസണിൽ ചാതുർ വിജയം സ്വപ്നം കാണുന്ന സിറ്റിക്ക് പ്രീമിയർ ലീഗ് കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യം ചാമ്പ്യൻസ് ലീഗ് തന്നെയാണ്.  എവെ മത്സരം ആണ് എന്നത് അവർക്ക് ഒരു  പോരായ്മയാണ്.  അവരെ കാത്തിരിക്കുന്നത് ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയവും.  പുതിയ സ്റ്റേഡിയത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം ടോട്ടൻഹാമിനെ വളരെ വിലപ്പെട്ടതാണ് ആര് ജയിക്കും എന്ന് കണ്ടറിയാം.

 

 

  1. യുവൻറസ് vs അയാക്സ്

യുവാന്റസിന്റെ പരിചയസമ്പത്ത് നേരിടാൻ പോകുന്നത് അയാക്സിന്റെ യുവത്വത്തെയാണ്.  ക്രിസ്ത്യാനോ റൊണാൾഡോയുടെ  ചുമലിൽ കയറി ക്വാർട്ടറിൽ എത്തി യുവൻറസ്.  റയൽ മാഡ്രിഡ് കെട്ടുകെട്ടിച്ച അയാക്സും.  തീപാറുന്ന പോരാട്ടം തന്നെയായിരിക്കും.  യുവാന്റസിന് ഒരു മുന്നറിയിപ്പ്.  അയാക്സിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.  കളികാണാൻ ഇരിക്കുന്നവർക്ക് ഒരു സൂചന.  യൂറോപ്പിലെ ഏറ്റവും നല്ല യുവ നിരയാണ് അയാക്സ്.   ഫ്രങ്കി ഡി യോങ്, മത്തിയാസ് ഡി ലി.. ഇവരെ സൂക്ഷിക്കുക.

 

 

 

  1. ലിവർപൂൾ vs പോർട്ടോ

ആന്ഫീല്ഡ് എന്നാ ലിവർപൂൾ   കോട്ടയിലേക്കാണ് പോർട്ടോ വരുന്നത്.  കഴിഞ്ഞ പത്ത് ചാമ്പ്യൻസ് ലീഗ് ഹോ മത്സരങ്ങളിൽ ലിവർപൂൾ തോറ്റിട്ടില്ല 28 ഗോൾ അടിച്ചിട്ടുണ്ട് ഏഴു കളിയിൽ ഗോൾ വഴങ്ങിയിട്ടില്ല. പോർട്ടോ കഴിഞ്ഞ 18 ഇംഗ്ലീഷ് എവേ മത്സരങ്ങളിൽ 15ലും പരാജയപ്പെട്ടു.  അത്ര നല്ല ചരിത്രമല്ല പോർട്ടോയ്ക്ക് അവകാശപ്പെടാനുള്ളത്. ഈ കളി ഏകദേശം തീരുമാനമായി മട്ടാണ്.

 

 

 

  1. മാഞ്ചസ്റ്റർ യുണൈറ്റഡ് vs ബാർസലോണ

ഓൾഡ് ട്രാഫോർഡ് ലേക്ക് കാലൻ വരുന്നു, സോറി മെസ്സി വരുന്നു.  പരസ്പരം ഏറ്റുമുട്ടിയപ്പോൾ എല്ലാം മെസ്സി മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല പണി കൊടുത്തിട്ടുണ്ട്.  രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ തോൽപ്പിച്ചു കയ്യിൽ കൊടുത്തു. സ്മോളിങ്ങിന്റെയും ജോൺസിന്റെയും മുട്ടിടിക്കുന്ന ശബ്ദം ഇവിടെ കേൾക്കാം.  അതും, വർഷം കഴിയുംതോറും ബാർസലോണയിൽ മെസ്സി എന്ന അപകടകാരി വളർന്നു കൊണ്ടിരിക്കുകയാണ്.  ഈ സീസണിലെ 29 ലാലിഗ മത്സരങ്ങളിൽ നിന്ന് 33 ഗോളും 12 അസിസ്റ്റും ഇതുവരെയായി കഴിഞ്ഞു.  6 ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിന്ന് 8 ഗോളും 3 അസിസ്റ്റും.  ഇയാൾ അമാനുഷികം തന്നെ.  ബാർസലോണ ലെ മറ്റു താരങ്ങളും നല്ല ഫോമിൽ തന്നെയാണ് കളിക്കുന്നത്.  എന്നാൽ യുണൈറ്റഡിൽ ആകെ പ്രകടമാകുന്ന  കുത്താനും അവർക്ക് ഗ്രൗണ്ടിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ ബാർസലോണയും അവർക്ക് കടന്നുപോകാവുന്ന ഒരു കടമ്പ തന്നെയാണ്.

 

Leave a comment