പ്രീമിയർ ലീഗ് – ആഴ്ചവട്ടം 33/38
വെറും 6 മത്സരങ്ങൾ മാത്രം അവശേശിക്കെ പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്. കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തങ്ങളുടെ മുഴുവൻ ആർജ്ജവും എടുത്ത് പോരാടുമ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി ആഴ്സണലും, ചെൽസിയും, ടോട്ടൻഹാമും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. 6 ആം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ മൂന്നു ടീമുകളെയും വെല്ലുവിളിച്ചു കൊണ്ട് തൊട്ടു പുറകിൽ തന്നെ ഉണ്ട്. ഈ സീസണിൽ തരം താഴ്ത്തപ്പെടുന്ന ആദ്യ ടീമായി ഫുൾഹാം മാറിയതും ഈ ആഴ്ച സാക്ഷ്യം വഹിച്ചു.
82 പോയിന്ററുമായി സിറ്റി തന്നെയാണ് പട്ടികയിൽ മുന്നിൽ നില്കുന്നത്. താരതമ്യേന ദുർബലരായ ബ്രൈറ്റൻനെ എതിരില്ലാതെ ഒരു ഗോളിന് തോൽപിച്ചാണ് സിറ്റി ലിവർപൂൾ ഉന്നയിച്ച വെല്ലുവിളിയെ മറികടന്നത്. ലിവർപൂൾ ആവട്ടെ സതാംപ്ടൺനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി 81 പോയിന്ററുമായി തൊട്ടു പുറകിൽ ഉണ്ട്. 9 മത്സരങ്ങൾക്ക് ശേഷം മുഹമ്മദ് സാല ഗോൾ നേടിയത് ;ലീഗിനെ ആവേശത്തിലാക്കി.
ഹസാർഡിൻറ്റെ ഇരട്ട ഗോളിന്റെ സഹായത്തോടെ വെസ്റ്റ് ഹാമിനെ തോൽപ്പിച്ച് ചെൽസി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു [66 പോയിന്റ്റ്]. ഒരു കളി കുറച്ചു കളിച്ച ടോട്ടൻഹാം 64 പോയിന്ററുമായി നാലാം സ്ഥാനത്തുണ്ട്. തങ്ങൾക്കു കിട്ടിയ സുവർണ അവസരം ആഴ്സണൽ തുലച്ചു കളയുന്ന സ്ഥിരം കാഴ്ച വീണ്ടും കാണാൻ ഇടയായി. ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ ഏറ്റവും സാധ്യതയുള്ള ടീം ആയിരുന്ന അവർ എവെർട്ടൻനോട് തോൽവി കളഞ്ഞു ചെൽസിക്കും മാഞ്ചസ്റ്റർ യൂണൈറ്റഡിനും പ്രതീക്ഷ നൽകുകയായിരുന്നു.
എടുത്തു പറയേണ്ട മറ്റൊരു ടീം ലെസ്റ്റർ സിറ്റി ആണ്. പഴയ ലിവർപൂൾ മാനേജർ ബ്രെൻഡൻ റോഡ്ജേഴ്സ് മാനേജർ വന്നത് മുതൽ നല്ല പ്രകടനമാണ് അവർ കാഴ്ച വെക്കുന്നത്. ഹെഡ്ഡെര്സഫീല്ഡിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. ഇത് അവരുടെ തുടർച്ചയായ നാലാം വിജയമാണ്. ലെസ്റ്റർനെ നേരിടുന്ന പ്രമുഖ ടീമുകൾ ബുദ്ധിമുട്ടുംഎന്ന് സാരം.
ഫുൾഹാമും ഹെഡ്ഡെര്സഫീഡും രണ്ടാം ഡിവിഷനിലേക്കു തരം താഴ്ത്തപെട്ടു കഴിഞ്ഞിരിക്കുന്നു. മൂന്നാമത്തെ ടീമാകാണ്ടിരിക്കാൻ സതാംപ്റ്റനും കാർഡിഫ് സിറ്റിയും കിണഞ്ഞു പരിശ്രമിക്കുന്നു.
ഏതായാലും സിറ്റിയും ലിവർപൂളും തന്നെയാണ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. ഗാർഡിയോളയുടെ പരിചയ സമ്പന്നത സിറ്റിയെ തുണക്കുമോ അതോ യോർഗെൻ ക്ളോപ്പിന്റെ അക്രമണത ലക്ഷ്യം കാണുമോ എന്ന് തന്നെയാകും ഏവരും കണക്ക് കൂട്ടുന്നത്.