ശ്രേയസോടെ ഡൽഹി
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ജയമറിയാതെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്.സീസണിലെ ആദ്യജയം തേടി ആറാം മത്സരത്തിനിറങ്ങിയ ബാംഗ്ലൂരിനെ ഇത്തവണ തറപറ്റിച്ചത് ഡല്‍ഹിയാണ്.സ്വന്തം തട്ടകമായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോലിപ്പടയെ നാല് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്.ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല.ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിന് 8 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാൻ കഴിഞ്ഞുള്ളു.16 റൺസ് എടുത്തപ്പോളെക്കും പാർഥിവ് പട്ടേൽ മടങ്ങി.കോഹ്ലിയും ഡിവില്ലിയേഴ്സും ചേർന്ന് രക്ഷപെടുത്തലിനു ശ്രമിച്ചെങ്കിലും ഡിവില്ലിയേഴ്സ് സ്കോർ 40 ൽ നിൽക്കേ മടങ്ങി.17 റൺസാണ് നേടിയത്.പിന്നീട് കൃത്യമായ ബൗളിങ്ങിലൂടെ ബാംഗ്ലൂർ മധ്യനിരയെ പിടിച്ചുകെട്ടാൻ ഡൽഹിക്ക് സാധിച്ചു.33 പന്തിൽ 1 ഫോറും 2 സിക്സും അടിച്ച കൊഹ്ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ.18 പന്തിൽ 1 ഫോറും 3 സിക്സും അടക്കം 32 റൺസ് നേടിയ മൊയിൻ അലിയും നല്ല ബാറ്റിംഗ് കാഴ്ചവെച്ചു.3-66 എന്ന നിലയിൽ നിന്ന് സ്കോർ 104 എത്തിയപ്പോൾ ആണ് മൊയിൻ അലി മടങ്ങിയത്.അക്ഷദീപ് നാഥ്,സ്റ്റോയ്നിസ് എന്നിവർ 19, 15 റൺസ് വീതം എടുത്തു.അവസാന 5 ഓവറിന് മുൻപ് ഭേദപ്പെട്ട നിലയിൽ ആയിരുന്ന ബാംഗ്ലൂരിന് 9 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമാക്കി.അലക്ഷ്യമായ ബാറ്റിംഗ് ഇല്ലായിരുന്നെങ്കിൽ സ്കോർ ഇത്തിരികൂടെ ഭേദപ്പെട്ട നിലയിൽ എത്തിയേനെ.ബാംഗ്ലൂർ. ഡൽഹി ബൗളർമാരുടെ അച്ചടക്കമുള്ള ബൗളിംഗ് ആണ് ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത്.അതിൽ മുന്നിട്ടു നിന്നത് റബാഡ ആണ്.അതിവേഗ ബൗളിങ്ങിലൂടെ മുനിരക്കാരായ കൊഹ്ലി,ഡിവില്ലിയേഴ്സ് എന്നിവരെയും മധ്യനിരയിലെ വമ്പനടിക്കാരായ അക്ഷദീപ് നാഥിനെയും,പവൻ നേഗിയെയും പുറത്താക്കി.അതും 4 ഓവറിൽ വെറും 21 റൺസ് വഴങ്ങി.ഈ പ്രകടനത്തോടെ പർപ്പിൾ ക്യാപ്പ് ഇപ്പോൾ റബാഡക്ക് സ്വന്തം.ഇഷാന്ത് ശർമ്മ ഒഴികെ ബോൾ എടുത്ത എല്ലാവരും വിക്കറ്റ് നേടി.ക്രിസ് മോറിസ് 2 വിക്കറ്റു വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ,സന്ദീപ് ലാമിചന്നെ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.ലാമിചന്നെയുടെ 20-20 യിലെ 50 ആം വിക്കറ്റ് ആയിരുന്നു
150 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഡല്‍ഹിക്ക് സ്കോര്‍ ബോര്‍ഡ് ഒന്നില്‍ നില്‍ക്കേ ഓപ്പണര്‍ ശിഖര്‍ ധവാന്റെ (1 പന്തില്‍ 0) വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമായി.എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷാ-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് പതിയെ ഡല്‍ഹിയെ മുന്നോട്ടുനയിച്ചു. ക്യാപ്റ്റന്റെ ഇന്നിംങ്സ് പുറത്തെടുത്ത് അര്‍ധസെഞ്ച്വറിയുമായി (50 പന്തില്‍ 67 റണ്‍സ്) മുന്നില്‍നിന്ന് നയിച്ച ശ്രേയസ് അയ്യരാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്.ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത പൃത്വി ഷായെ പവന് നേഗി മടക്കിയെങ്കിലും പിന്നാലെയെത്തിയ കോളിന് ഇന്‍ഗ്രാമിനൊപ്പം (21 പന്തില്‍ 22 റണ്‍സ്) ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ വിജയത്തോടടുപ്പിച്ചു.ജയം ഉറപ്പാക്കിയ ശേഷമാണ് നവ്ദ്വീപ് സയ്നിക്ക് വിക്കറ്റ് നല്കി ശ്രേയസ് മടങ്ങിയത്.ആദ്യ ഓവറില്‍ വിക്കറ്റ് ലഭിച്ചെങ്കിലും പിന്നീടുള്ള ഡല്‍ഹി കൂട്ടുകെട്ട് എളുപ്പത്തില്‍ പൊളിക്കാന്‍ സാധിക്കാതിരുന്നത് ബാംഗ്ലൂരുവിന്റെ വിധിയെഴുതി.ബാംഗ്ലൂരുവിനായി സയ്നി രണ്ട് വിക്കറ്റ് വീഴ്ത്തി. ടീം സൗത്തി, പവന് നേഗി, മുഹമ്മദ് സിറാജ്, മോയ്ന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.