Cricket IPL

റസൽ കൊടുങ്കാറിൽ തകർന്ന് ബാംഗ്ലൂർ.

April 6, 2019

author:

റസൽ കൊടുങ്കാറിൽ തകർന്ന് ബാംഗ്ലൂർ.

തുടർച്ചയായ 5 ആം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ.5 വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം.ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തയുടെ തീരുമാനം ശരിയായില്ല.ആദ്യം ബാറ്റു ബാംഗ്ലൂർ 205 റൺസ് നേടി.ബാംഗ്ലൂരിന് വേണ്ടി49 പന്തിൽ  84 റൺസ് നേടിയ കോഹ്‌ലിയും(9 ഫോറും,2 സിക്സും ),32 പന്തിൽ 63 റൺസ്(5 ഫോറം,4 സിക്സും )നേടിയ ഡിവില്ലേഴ്‌സും,13 പന്തിൽ 28 റൺസ് (3 ഫോറും,1 സിക്സും )നേടിയ സ്റ്റോയ്‌നിസും,25 റൺസ് നേടിയ പാര്ഥിവും ചേർന്നതോടെ സ്കോർ 200 കടന്നു.മികച്ച രീതിയിൽ ബാറ്റിംഗ് തുടങ്ങിയ ബാംഗ്ലൂർ ആദ്യ വിക്കറ്റ് പാർട്ണർഷിപ് 7.4 ഓവറിൽ 64 എത്തിയപ്പോൾ പാർഥിവ് മടങ്ങി.പിറകേ ഡിവില്ലേഴ്‌സ് വന്നതോടെ ബാംഗ്ലൂർ ടോപ് ഗിയറിലായി.ഇരുവരും തകരത്തടിച്ചതോടെ സ്കോർ പറപറന്നു.108 റൺസ് പാർട്ണർഷിപ് ഉണ്ടാക്കിയാണ് കോഹ്ലി മടങ്ങിയത്.പിന്നീട് സ്റ്റോയ്‌നിസിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ബാംഗ്ലൂർ സ്കോർ 200 റൺസ് കടത്തിയത്.ബൗളർമാർക്ക് കാര്യമായ റോൾ ഒന്നും ഇല്ലായിരുന്നു.സുനിൽ നാരായൺ,കുൽദീപ് യാദവ്,നിതീഷ് റാണാ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് 28 ൽ നിൽക്കേ സുനിൽ നാരായണിനെ മടങ്ങി.പിറകെ എത്തിയ ഉത്തപ്പയും ക്രിസ് ലിനും ചേർന്ന് തകർത്തടിച്ചു.93 ഇത് എത്തിയപ്പോൾ ഉത്തപ്പ25 പന്തിൽ 33 റൺസ്(6 ഫോർ) നേടി മടങ്ങി.തൊട്ടു പിറകെ 31 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 43 റൺസ് നേടി ലിൻ മടങ്ങി.നാലാമനായി 138 ഇത് നിൽക്കേ 23 പന്തിൽ 37 റൺസ് നേടി നിതീഷ് റാണാ മടങ്ങി.അതോടെ ബാംഗ്ലൂറിന് വിജയപ്രതീക്ഷയായി.153 ൽ കാർത്തിക്കും മടങ്ങി.പക്ഷെ അപ്പോളേക്കും റസ്സൽ പണിതുടങ്ങി.വെറും 13 പന്തിൽ അടിച്ചുകൂട്ടിയത് 7 സിക്സ് അടക്കം 48 റൺസാണ്.അതോടെ ഒരിക്കൽ കൂടെ ബാംഗ്ലൂർ തോൽവിയിലേക്ക് വഴുതിവീണു.ഒരിക്കൽ കൂടി ബാംഗ്ലൂർ ബൗളെർമാരുടെയും,ഫീൽഡർമാരുടെയും പ്രകടനം തോൽവിയെ വിളിച്ചുവരുത്തി.പതിവ് പോലെ ചാഹൽ ഭേദപ്പെട്ട പ്രകടനം നടത്തി.4 ഓവർ 24 റൺസ് 1 വിക്കറ്റ്.പവൻ നേഗിയും,നവദീപ് സൈനിയും 2 വീതം വിക്കറ്റ് വീഴ്ത്തി.ഏറ്റവും കൂടുതൽ അടി വാങ്ങിയത് ടിം സൗത്തീ ആണ്.4 ഓവറിൽ 61 റൺസ്.

Leave a comment

Your email address will not be published. Required fields are marked *