Foot Ball Top News

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വൂൾവസ്‌നേ നേരിടും

April 2, 2019

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വൂൾവസ്‌നേ നേരിടും

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ജീവൻമരണ പോരാട്ടം. ഈ സീസണിൽ പ്രീമിയർ ലീഗിലെ കറുത്ത കുതിരകളായി മാറിയ വൂൾവസ്നേ അവരുടെ തട്ടകത്തിൽ നേരിടേണ്ട അവസ്ഥയാണ് അവർക്കു. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ വൂൾവസ് യുണൈറ്റഡിനെ ഫ് എ കപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ താരതമ്യേന ദുർബലരായ വാറ്റ്ഫോഡിന് എതിരെ ഓൾഡ് ട്രാഫൊർഡിൽ കഷ്ടിച്ച് ജയച്ചിതു ആരാധകരെ സമ്മർദ്ദത്തിലും ആക്കിയിരുന്നു. 7 ആം സ്ഥാനത്തുള്ള വൂൾവസ്നേതിരെ തുടർച്ചയായ പരാജയം ഒഴിവാക്കാൻ ചുവന്ന ചെകുത്താന്മാർക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വരും എന്ന് തീർച്ച. ഇന്ത്യൻ സമയം പുലർച്ചെ 12.15 നു ആണ് മത്സരം.

ആന്തണി മാർഷ്യൽ, ജെസ്സെ ലിംഗാർഡ്, മാർക്കസ് റാഷ്‌ഫോർഡ് എന്നിവരടങ്ങുന്ന ആക്രമണ നിരയാണ് യുണൈറ്റഡിന്റെ ശക്തി. ഡിഫൻഡർ വിക്ടർ ലിൻഡലോഫ് മടങ്ങി വരുന്നതും ടീമിന് ഗുണം ചെയ്യും. ഒലെ സോഴ്‌സ്‌കാർ ഫുൾ ടൈം മാനേജർ ആയി വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ മത്സരം എന്ന പ്രേത്യേകതയും ഈ മത്സരത്തിന് ഉണ്ട്. ടോപ് ഫോർ പോരാട്ടം കനത്ത സാഹചര്യത്തിൽ വിജയം യുണൈറ്റഡിന് അനിവാര്യം ആണ്.

Leave a comment

Your email address will not be published. Required fields are marked *