Tennis Top News

മിയാമി ഓപ്പൺ – ജോക്കോവിച്ച് അട്ടിമറിക്കപ്പെട്ടു

March 27, 2019

author:

മിയാമി ഓപ്പൺ – ജോക്കോവിച്ച് അട്ടിമറിക്കപ്പെട്ടു

        മിയാമി ഓപ്പണിൽ  പ്രീക്വോർട്ടറിൽ നൊവോക് ജോക്കോവിച്ച് അട്ടിമറിക്കപ്പെട്ടു. സ്പെയിനിന്റെ റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനോടാണ് ലോക ഒന്നാം നമ്പർ താരം പരാജയപ്പെട്ടത്.  സ്കോർ (6-1, 5-7, 3-6). കഴിഞ്ഞ ഖത്തർ ഓപ്പൺ സെമിഫൈനലിലും അഗട്ട് ജോക്കോവിച്ചിനെ അട്ടിമറിച്ചിരുന്നു.

 

        കെവിൻ ആൻഡേഴ്സൺ ജോർജ് തോംസണെ തോൽപ്പിച്ച്  ക്വോർട്ടർ ഫൈനലിലേക്ക് കിടന്നു, സ്കോർ (7-5 7-5). അതേസമയം തീപ്പൊരി താരം നിക്ക് കിർഗിയോസ് ബോർണ്ണ കൊറിച്ചിനോട് തോൽവി വഴങ്ങി , സ്കോർ (4-6, 6-3, 6-2).
ജോൺ ഇസ്നർ കൈൽ എഡ്മണ്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു, സ്കോർ (6-7, 6-7)

 

         വനിതാവിഭാഗത്തിൽ പല പ്രധാന താരങ്ങളും നേർക്കുനേർ വന്നപ്പോൾ ചിലരുടെ മിയാമി ഓപ്പൺ പോരാട്ടം അവിടെ അവസാനിച്ചു.
*  സിമോണ ഹാലപ്പ് വീനസ് വില്യംസിനെ പരാജയപ്പെടുത്തി, സ്കോർ (6-3, 6-3)
* പെട്ര ക്വിറ്റോവ കരോളിന ഗാർഷ്യയെ പരാജയപ്പെടുത്തി, സ്കോർ (6-3, 6-3)
* ആഷ്‌ലി ബാർട്ടി കിക്കി ബർട്ടൻസിനെ പരാജയപ്പെടുത്തി, സ്കോർ (4-6, 6-3, 6-2)
* ഷേയ് സു-വെയ് കരോലിന വോസ്നിയാക്കിയെ പരാജയപ്പെടുത്തി, സ്കോർ (6-3, 6-7, 6-2)
Leave a comment

Your email address will not be published. Required fields are marked *