Foot Ball Top News

വരൂ, സ്കിൽസിയെ പരിചയപ്പെടാം

March 26, 2019

author:

വരൂ, സ്കിൽസിയെ പരിചയപ്പെടാം

 

യൂറോ 2020ലെ ഭാഗ്യചിഹ്നം അനാവരണം ചെയ്തു സ്കിൽസി എന്നാണ് UEFA  പേര് നൽകിയിരിക്കുന്നത് അവന്.   ഫ്രീസ്റ്റൈൽ ഫുട്ബോളർമാരായ ബ്രിട്ടനിലെ ലിവ് കുക്ക്,  നോർവേയിലെ തോബിയാസ് ബെക് എന്നിവർ ചേർന്നാണ് സ്കിൽസിയെ പരിചയപ്പെടുത്തിയത്.  അതും ഇന്നലെ ഹോളണ്ട് ജർമനി യൂറോപ്പ് ക്വാളിഫയർ മത്സരങ്ങൾക്ക് മുമ്പ് ആംസ്റ്റർഡാമിലെ യോഹൻ ക്രൈഫ് അരീനയിൽ 52,000 കാണികളെ സാക്ഷിയാക്കി.

 

“a larger-than-life character inspired by freestyling, street and panna culture” എന്നാണ് യുവേഫാ സ്കിൽസിയെ വിശേഷിപ്പിക്കുന്നത്

 

കാഴ്ചയിൽ പിക്സറിന്റെയും ഡ്രീം വർക്ക്സിന്റെയും മനുഷ്യ സാമ്യമുള്ള ഒരു കാർട്ടൂൺ കഥാപാത്രത്തെ പോലെ ഇരിക്കുന്നു സ്കിൽസി. ജർമനി ഇറ്റലി ഇംഗ്ലണ്ട് സ്പെയിൻ തുടങ്ങി യൂറോപ്പിലെ ഫുട്ബോൾ അതികായൻമാരായ 12 രാജ്യങ്ങളിലാണ് അടുത്ത യൂറോകപ്പ് നടക്കാൻ പോകുന്നത്.  എല്ലാ രാജ്യങ്ങൾക്കും അവരുടേതായ ഫുട്ബോൾ സംസ്കാരം ഉണ്ട്. അതെല്ലാം ഉൾക്കൊണ്ടുകൊണ്ട് ഒരു കെട്ടുപൊട്ടിയ ഫ്രീസ്റ്റൈൽ ഫുട്ബോൾ കൾചർ ആണ് UEFA ഈ യൂറോയിൽ തീം ആക്കാൻ ആഗ്രഹിക്കുന്നത്.

 

 

യൂറോ 2020ന് വേദിയാകുന്ന എല്ലാ രാജ്യത്തെ നാട്ടുകാരോടും അവരുടെ ഫ്രീസ്റ്റൈൽ ഫുട്ബോളിങ് വ്യക്തമാക്കുന്ന വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ യുവേഫാ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോസ് ലിവ് കുക്കും തോബിയാസ് ബെക്സും കൂടി വിലയിരുത്തി ഒരു ഫൈനലിസ്റ്റ് വോട്ടിങ്ങിനായി പ്രഖ്യാപിക്കും.   പൊതുജനങ്ങളുടെ വോട്ടിങ്ങിന് അടിസ്ഥാനത്തിൽ 24 വിജയികളെ കണ്ടെത്തി (12 ആണുങ്ങളും 12 പെണ്ണുങ്ങളും) ഒരാണും ഒരു പെണ്ണും എന്ന നിലയിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കും.  ഈ ഗ്രൂപ്പ്ന് യൂറോകപ്പ് നടക്കുന്ന വേളയിൽ മത്സരങ്ങൻക്ക് ആതിഥേയത്വം വഹിക്കുന്ന പട്ടണങ്ങളിൽ ഫ്രീസ്റ്റൈൽ ഇവന്റ്സുകളിൽ കളിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

 

Leave a comment