യൂറോ ക്വാളിഫയർസ്- അപ്രമുഖരിൽ പ്രമുഖർ
യൂറോ കപ്പ് 2020 ക്വാളിഫിക്കേഷന് വേണ്ടിയുള്ള ആദ്യഘട്ട ഗ്രൂപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നു. ജർമനി ബെൽജിയം മുതലായ പ്രമുഖരെല്ലാം വിജയത്തോടെ മുന്നേറുന്നു. മറ്റുചില മത്സരങ്ങളെക്കുറിച്ച്.
*ഗ്രൂപ്പ് സി, നോർത്തേൺ അയർലൻഡ് vs ബെലാറസ് (2-1)
പകരക്കാരൻ ജോഷ് മെഗ്നിസിന്റെ എൺപത്തിയേഴാം മിനിറ്റ് ഗോളിലൂടെ നോർത്തേൺ അയർലൻഡ് ബെലാറസിനെതിരെ വിജയിച്ചു. ഇതോടെ രണ്ടു വിജയത്തോടെ ഗ്രൂപ്പിൽ ഹോളണ്ടും ജർമനിയും അടങ്ങിയ വമ്പന്മാരെ പിന്തള്ളി വടക്കൻ അയർലൻഡ് ഒന്നാമത്. മുപ്പതാം മിനിറ്റിൽ ജോണി ഇവൻസ് നോർത്തേൺ അയർലൻഡനു വേണ്ടി അക്കൗണ്ട് തുറന്നപ്പോൾ ബെലാറസ് സമനില ഗോൾ മൂന്നുമിനിറ്റ് അപ്പുറം ഇഗോവ് സ്റ്റാസേവിച്ച് വകയായിരുന്നു.
* ഗ്രൂപ്പ് ഈ, വെയിൽസ് vs സ്ലോവാക്കിയ (1-0)
വിങ്ങർ ഡാൻ ജെയിംസിന്റെ 5 മിനിറ്റ് ഗോളിന്റെ സഹായത്തോടെ വെയിൽസ് യൂറോ ക്വാളിഫയർ മത്സരങ്ങളിൽ വിജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ ഇതിഹാസം റയൻ ഗിഗ്ഗ്സ് പരിശീലിപ്പിക്കുന്ന യുവനിര വ്യക്തമായ മുൻതൂക്കംത്തോടെയാണ് വിജയിച്ചത്. ഇതോടെ ഗ്രൂപ്പ് ഈ യിൽ സ്ലോവാക്യ വെയിൽസ് ക്രൊയേഷ്യ ഹങ്കറി എന്നിവർ 3 പോയിൻറ് ഓട് യഥാക്രമം ഒന്ന് മുതൽ നാല് സ്ഥാനങ്ങളിലെത്തി.
*ഗ്രൂപ്പ്-ജി, സ്ലോവേനിയ vs മാസിഡോണിയ (1-1)
ഇനിസ് ബാർഡിയുടെ 47 മിനിറ്റിൽ സമനില ഗോളിലൂടെ മാസിഡോണിയ സ്ലോവേനിയയെ പിടിച്ചുകെട്ടി. സ്ലോവേനിയ യുടെ തുടർച്ചയായ അഞ്ചാം സമനിലയാണ് ഇത്. 33 മിനിറ്റിലായിരുന്നു സ്ലോവേനിയക്കുവേണ്ടി മിഹ സേജ് വലകുലുക്കിയത്.
*ഗ്രൂപ്പ്-ജി, പോളണ്ട് vs ലാത്വിയ(2-0)
റോബർട്ട് ലെവൻഡോവ്സ്കി തൻറെ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോൾ വരൾച്ച അവസാനിപ്പിച്ചപ്പോൾ പോളണ്ടിനെ ലാത്വിയക്ക് എതിരെ ജയം. കഴിഞ്ഞ എട്ട് കളികളിൽ പോളണ്ടിനെ വേണ്ടി വല ചലിപ്പിക്കാൻ കഴിയാതിരുന്ന ലെവൻഡോവ്സ്കി എഴുപത്തിയാറാം മിനിറ്റിൽ അതിന് പരിഹാരം കണ്ടു. തുടർന്ന് 84 മിനിറ്റിൽ കാമിൻ ഗ്ളിക് ഹെഡറിലൂടെ പോളണ്ടിൻറെ വിജയം പൂർത്തിയാക്കി.
*ഗ്രൂപ്പ്-ജി, ഇസ്രായേൽ vs ഓസ്ട്രിയ (4-2)
അത്യന്തം വാശിയേറിയ മത്സരത്തിൽ ഇറാൻ സഹാവിയുടെ ഹാട്രിക് സഹായത്താൽ ഇസ്രായേലിന് ഓസ്ട്രിയയ്ക്കെതിരെ ആവേശജയം. ആദ്യ ഗോൾ ഓസ്ട്രേലിയക്ക് വേണ്ടി മാർക്കോ അർണാടോവിച്ച് നേടിയെങ്കിലും ഇറാൻ സഹാവിയുടെ ഹാട്രിക്കും മുണാസ് ഡബൂറിന്റെ ഏക ഗോളും ഇസ്രായേലിനു വിജയം അനായാസമാക്കി. ചടങ്ങ് തീർക്കാൻ അർണാടോവിച്ച് തന്നെ ഓസ്ട്രിയയുടെ രണ്ടാം ഗോൾ സ്വന്തമാക്കി. 20 വർഷങ്ങൾക്ക് ശേഷമാണ് ഇസ്രായേൽ ഓസ്ട്രിയയെ ഒരു മത്സരത്തിൽ പരാജയപ്പെടുത്തുന്നത്.
ഇതോടെ ഗ്രൂപ്പ് ജിയിൽ 6 പോയിൻറ് മായി പോളണ്ട്.ഒന്നാമതും നാലുവീതം പോയിൻറ് മായി ഇസ്രായേലും മാസിഡോണിയയും രണ്ടും മൂന്നും സ്ഥാനത്തെത്തി.
*ഗ്രൂപ്പ്-ഐ, കസാക്കിസ്ഥാൻ vs റഷ്യ(0-4)
ലോകകപ്പ് അൽഭുതം ഡെന്നിസ് ചെറിഷെവിന്റെ സൂപ്പർസ്റ്റാർ പെർഫോമൻസ് റഷ്യയ്ക്ക് കസാക്കിസ്ഥാന് മുകളിൽ ആധികാരിക ജയം നൽകി. ചെറിഷെവ് രണ്ടു ഗോളടിക്കുകയും ക്യാപ്റ്റൻ ആർട്ടെം സ്യൂബയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ചെറിഷെവിന്റെ തന്നെ ഫ്രീകിക്ക് രക്ഷപ്പെടുത്താനുള്ള കസാക്കിസ്ഥാൻ ശ്രമം പ്രതിരോധം ഭടന് അബ്സൽ ബെയ്സെഭക്കോവിന്റെ കാലിൽ തട്ടി ഓൺ ഗോൾ ആവുകയായിരുന്നു.
*ഗ്രൂപ്പ്-ഐ, സാൻ മറീനോ vs സ്കോട്ട്ലാൻഡ് (0-2)
കെന്നി മെക്ലീൻ(4′) ജോണി റസൽ(74′) എന്നിവരുടെ ഗോളുകളുടെ സഹായത്തോടെ സ്കോട്ട്ലൻഡിന് ഒരു എവേ വിജയം. ആദ്യമത്സരത്തിൽ കസാക്കിസ്ഥാനോട് ഏറ്റ് പരാജയത്തിൽ നിന്ന് അവർക്ക് ഒരു വിമുക്തി ആയി.
ബെൽജിയം മുന്നേറുന്ന ഐ ഗ്രൂപ്പിൽ സൈപ്രസ് റഷ്യ കസാക്കിസ്ഥാൻ സ്കോട്ട്ലാൻഡ് എന്നിവർക്ക് മൂന്നു പോയിൻറ് വീതമുണ്ട്. സാൻ മറീനോ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.
– By കളിഭ്രാന്തൻ