Foot Ball Top News

യൂറോ കപ്പ് – വെയിൽസ്‌നു വിജയം ; ഗ്രൂപ്പിൽ രണ്ടാമത്

March 25, 2019

author:

യൂറോ കപ്പ് – വെയിൽസ്‌നു വിജയം ; ഗ്രൂപ്പിൽ രണ്ടാമത്

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഗാരെത്  വെയിൽസ്‌ സ്ലോവാക്കിയേനെ എതിരില്ലാതെ ഒരു ഗോളിന് തോൽപ്പിച്ച്. കാർഡിഫിൽ നടന്ന കളി എന്നാൽ സ്കോർ ലൈൻ സൂചിപ്പിക്കുന്ന പോലെ വിരസമോ ഏകപക്ഷിയാമോ ആയിരുന്നില്ല. യൂറോപ്യൻ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും അടങ്ങിയ വാശിയേറിയ മത്സരമാണ് കടന്നു പോയത്. വെയിൽസ്‌ന്റെ യുവ താരങ്ങളായ വിൽ‌സൺ, ജെയംസ്, ബ്രൂക്ക്സ് എന്നിവരും ഗാരെത് ബെയ‌ലും നല്ല പ്രകടനമാണ് നാട്ടുകാരുടെ മുമ്പിൽ കാഴ്ച വെച്ചത്.

6 ആം മിനുട്ടിൽ ആയിരുന്നു ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് പറന്നു നീങ്ങിയ ബ്രൂക്ക്സ് ബെയ്ൽനു നൽകിയ പാസ് തട്ടിയകറ്റാൻ സ്ലോവാക്കിയൻ പ്രതിരോധം അലംഭാവം കാണിച്ചു. അവസരം കണ്ട ഡാനിയേൽ ജെയിംസ് വലതു വിങ്ങിൽ നിന്നു വന്നു ബോൾ കളിലാകുകയും ഷൂട്ട് ചെയുവാകയും ആയിരുന്നു. ആദ്യ പകുതി വെയിൽസ്‌ ആധിപത്യം പുലർത്തി. ജെയിംസ് തന്നെ വീണ്ടു വലചലിപ്പിക്കേണ്ടതായിരുന്നു. 38 ആം മിനുട്ടിൽ ബ്രൂക്ക്സ് വലതു വിങ്ങിൽ നിന്ന് അകത്തെ ഓടിമാറി രണ്ടു പ്രധിരോധകരെ ബെറ്റിച്ചു ഇടത്തെ പോസ്റ്റിലേക്ക് പായിച്ച ഷോട്ട് കാണികളെ മെസ്സിയെ ഓർമിപ്പിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ സ്ലൊവാക്യ ഉണർന്നു കളിച്ചു. ഡൂഡയും രസ്നക്കും നയിച്ച ആക്രമണ നിര പല തവണ ലക്ഷ്യത്തിനു അടുത്ത് വന്നു. 53 ആം മിനുട്ടിൽ ഹംസിക് നൽകിയ ത്രൂ ബോൾ റുസ്‌നാക്കിന് ഓപ്പൺ ചാൻസ് ആകുകയും എന്നാൽ വെയിൽസ്‌ ഗോളി ഹെന്നസിയുടെ ഒരു ഉഗ്രൻ സേവ് അവരെ രക്ഷിക്കുകയും ആയിരുന്നു. ഹംസിക് പല അവസരങ്ങൾ തുറന്നു കൊടുത്തെങ്കിലും ഡൂഡക്കോ മാക്കിനോ അവസരങ്ങൾ മുതലാക്കാൻ സാധിച്ചില്ല.81 ആം മിനുട്ടിൽ തുറന്നു കിട്ടിയ ഓപ്പൺ ചാൻസ് ഡൂരൈക്ണ് ഗോൾ ആക്കാൻ സാധിച്ചില്ല. റുസ്‌നാക് നൽകിയ ക്രോസ്സ് ഹെഡ് ചെയ്‌തെങ്കിലും ഗോളി ഹെന്നസി മനോഹരമായ സേവിലൂടെ വെയിൽസ്‌നെ രക്ഷിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ റഫറി നേരത്തെ കളി നിർത്തിയാണ് പറഞ്ഞു പാഞ്ഞടുത്തു സ്ലോവാക്കിൻ താരങ്ങൾ കളിയുടെ വാശിയെ പ്രതിവത്കരിച്ചു.

ആരോൺ രാംസെയ് ഇല്ലാതെ നേടിയ ഈ വിജയത്തിന് മികവ് അല്പം കൂടുതലാണ്. വെയിൽസ്‌ന്റെ യുവ നിര ശരിക്കും തീപ്പൊരി ആണെന്നുള്ളത് അവർക്കു ആവേശം നല്കുമെന്നത് തീർച്ച. സ്ലൊവാക്യ ആദ്യ കളിയിൽ ഹങ്കറിയെ തോല്പിച്ചതിനാൽ പട്ടികയിൽ ഇപ്പളും ഒന്നാമതാണ്. എന്നാൽ വെയിൽസ്‌ ഒരു കളി കുറവാണു കളിച്ചിട്ടുള്ളത്. ക്രോയേഷ്യയും കൂടി ഉള്ള ഈ ഗ്രൂപ്പ് കടുത്ത മത്സരങ്ങൾ ആയിരിക്കും ഇനി കാഴ്ച വെക്കുക.

 

 

Leave a comment