ഗ്രൂപ്പ് ജെ-യിൽ ബോസ്നിയക്ക് അർമേനിയയുടെ മുകളിൽ ജയം
യൂറോ 2020 ക്വാളിഫയറിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക് അർമേനിയയുടെ മുകളിൽ 2-1 ജയം. ബോസ്നിയൻ തലസ്ഥാനനഗരമായ സരയേവോയിൽ വെച്ചു നടന്ന മത്സരത്തിൽ 33, 80 മിനിറ്റുകളിലായിരുന്നു ബോസിനെയുടെ ഗോളുകൾ. നൂറാം മത്സരത്തിന് ഇറങ്ങിയ എഡിൻ ജെകോ(Edin Džeko) ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബോസ്നിയൻ താരമായി മാറി.
മുപ്പത്തിമൂന്നാം മിനിറ്റിൽ മിറെലെം പ്യാനിച്ച്(Miralem Pjanić) ന്റെ കോർണർ കിക്കിന് തലവെച്ച് റാഡെ ക്രൂണിച്ച്(Rade Krunić) ആണ് ബോസ്നിയക്കായി ആദ്യവെടി പൊട്ടിച്ചത്. എൺപതാം മിനിറ്റിൽ ഡെന്നി മിലോസേവിച്ച്(Deni Milošević) പട്ടിക പൂർത്തിയാക്കി. അർമേനിയയുടെ ആശ്വാസഗോൾ 92 മിനിറ്റിൽ ക്യാപ്റ്റൻ ഹെൻറിക് മിക്കിത്തരിയൻ(Henrikh Mkhitaryan) വകയായിരുന്നു. മിലോസേവിച്ചിന്റെ കൈകളിൽ പന്തുകൊണ്ടതിന് റഫറി വിളിച്ച പെനാൽറ്റി ആണ് മിക്കിത്തരിയൻa ഗോൾ ആക്കി മാറ്റിയത്.
ഇന്നലത്തെ മത്സരത്തിൽ ആർസനൽ സൂപ്പർതാരം സിയദ് കൊലാസിനാക്(Sead Kolašinac) ബോസ്നിയ അവസരം നൽകിയില്ല. കൊലാസിനിച്ചിന്റെ പൊസിഷനിൽ ഇറങ്ങിയ റാഡെ ക്രൂണിച്ച് ഗോൾ നേടുകയും ചെയ്തു ചൊവ്വാഴ്ച അർമേനിയ ഫിൻലൻഡിനെ നേരിടുമ്പോൾ ബോസ്നിയ ബുധനാഴ്ച ഗ്രീസിനെ നേരിടും.
– By കളിഭ്രാന്തൻ