Foot Ball Top News

യുവന്റസിനു കനത്ത പരാജയം

March 18, 2019

author:

യുവന്റസിനു കനത്ത പരാജയം

ഇറ്റാലിയൻ ലീഗിൽ ശക്‌തരായ യുവന്റസ് താരതമ്യേന ദുർബലരായ ജിനോവയോടു എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപെട്ടു. അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് ക്വാട്ടർ ഫൈനൽ കളിക്കാൻ ഉള്ളതിനാൽ പ്രമുഖ താരങ്ങളായ റൊണാൾഡോ,  ചില്ലെനി, സ്‌ചേസിനി എന്നിവർക്കു മാനേജർ അല്ലെഗ്രി വിശ്രമം നൽകിയിരുന്നു.

ഇന്ത്യൻ വംശജൻ പണ്ടെവ്, സ്റ്റുവരാരോ എന്നിവരാണ് ആതിഥേയർക്കു വേണ്ടി വല ചലിപ്പിച്ചത്. ഇരു ഗോളുകളും രണ്ടാം പകുതിയിലാണ് ജനിച്ചത്. തോൽവി വഴങ്ങിയിട്ടും യുവന്റസ് ലീഗിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. രണ്ടാം സ്ഥാനക്കാരായ നാപോളിയുമായി ഇപ്പളും 15 പോയിന്റിന്റെ അകലം റൊണാൾഡോയുടെ ടീമിനുണ്ട്.

Leave a comment