Foot Ball Top News

മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് സെമി ഫൈനലിൽ

March 17, 2019

author:

മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് സെമി ഫൈനലിൽ

 സെർജിയോ അഗ്വേറോ യുടെ ചിറകിലേറി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് സെമി ഫൈനലിൽ.  രണ്ടു ഗോളിന് പിന്നിൽനിന്ന അതിനുശേഷമാണ് അവിസ്മരണീയമായ തിരിച്ചുവരവ് സിറ്റി പൂർത്തിയാക്കിയത്.  രണ്ടാം ഡിവിഷൻ ടീമായ സ്വാൻസി സിറ്റിയോട് 30 മിനിറ്റിനുള്ളിൽ രണ്ടു ഗോളിന് പിന്നിലായിരിന്നു മാഞ്ചസ്റ്റർ സിറ്റി.   രണ്ടാംപകുതിയിൽ സെർജിയോ അഗ്വേറോ റഹീം സ്റ്റെർലിങ് എന്നിവരെ ഇറക്കിയുള്ള പെപ്പ് ഗാർഡിയോളയുടെ
പരീക്ഷണം വിജയം കണ്ടു.  അവസാന 20 മിനിറ്റിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയിക്കുകയായിരുന്നു.

 മാറ്റ് ഗ്രൈമ്സ്(20′) ബർസാന്റ് സെലീന(29′)  എന്നിവരായിരുന്നു സ്വാൻസിയുടെ സ്കോറർമാർ.  മാഞ്ചസ്റ്റർ സിറ്റിക്കായി  ബെർണാഡോ സിൽവ(70′) സെർജിയോ അഗ്വേറോ(88′) എന്നിവർ സ്കോർ ചെയ്തപ്പോൾ,  78 മിനിറ്റിൽ അഗ്വേറോ എടുത്ത  പെനാൽറ്റി കിക്ക് പോസ്റ്റിലിടിച്ച് ഗോളിയുടെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുകയായിരുന്നു.

 സിറ്റിയുടെ രണ്ടാം ഗോളും മൂന്നാം ഗോളും വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. VAR ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അനുവദിക്കപ്പെടില്ലായിരുന്നു ആ രണ്ടു ഗോളുകളും.  റഹീം സ്റ്റർലിങിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ആയിരുന്നു സെൽഫ് ഗോൾ ആയി മാറിയത്.  എന്നാൽ വീഡിയോയിൽ അത് പെനാൽറ്റി അല്ല എന്ന് വ്യക്തമായിരുന്നു.  അതുപോലെതന്നെ  മൂന്നാം ഗോൾ സ്കോർ ചെയ്യുമ്പോൾ  അഗ്വേറോ ഓഫ്സൈഡ് ആയിരുന്നു.  രണ്ടാം ഡിവിഷൻ ക്ലബ്ബുകളുടെ ഗ്രൗണ്ടിൽ VAR ടെക്നോളജി ഉപയോഗിക്കേണ്ട എന്ന് FAയുടെ തീരുമാനമാണ് സിറ്റിക്ക് അനുഗ്രഹമായത്.  സ്വാൻസിയുടെ അവസ്ഥയിൽ സഹതാപം ഉണ്ടെന്ന് പെപ് ഗാർഡിയോള അഭിപ്രായപ്പെട്ടു.  ഈ വിതത്തിൽ വിജയിക്കുന്നത് താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

–  By കളിപ്രാന്തൻ

Leave a comment