Tennis Top News

 നദാൽ പിൻവാങ്ങി – ഫെഡറർ ഫൈനലിൽ

March 17, 2019

author:

 നദാൽ പിൻവാങ്ങി – ഫെഡറർ ഫൈനലിൽ

ആകാംക്ഷയോടെ കാത്തിരുന്ന നദാൽ ഫെഡറർ പോരാട്ടത്തിന് നാടകീയ അന്ത്യം.     മത്സരത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് നദാൽ പിൻവാങ്ങിയത്.  വലത് കാൽമുട്ടിനേറ്റ പരിക്കാണ് നദാലിനെ മത്സരത്തിൽ നിന്നും പിന്തിരിപ്പിച്ചത്.  2017 ന് ശേഷമുള്ള ഫെഡറർ നദാൽ പോരാട്ടത്തെ വളരെയധികം ആകാംക്ഷയോടെ ആയിരുന്നു ലോകം നോക്കി കണ്ടിരുന്നത്.  അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന മിയാമി ഓപ്പണിൽ നിന്നും നദാൽ പിൻവാങ്ങിയിരിക്കുന്നു.

 

 ഇതോടെ ഫെഡറർ തൻറെ തുടർച്ചയായ മൂന്നാം ഇന്ത്യൻ വെൽസ് ഫൈനലിൽ എത്തിയിരിക്കുന്നു.  കഴിഞ്ഞവർഷം യുവാൻ മാർടിൻ ഡൽ പോർട്ടോയോട്  നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാൻ  ഫെഡററിന് അവസരം കൈവന്നിരിക്കുന്നു. ജയിച്ചാൽ ഇന്ത്യൻ വെൽസിൽ ഫെഡററുടെ ആറാമത്തെ കിരീടം ആയിരിക്കും അത്. ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീം ആണ്  ഫെഡററുടെ എതിരാളി.  ഇന്നു നടന്ന ഒന്നാം സെമിയിൽ തീം കാനഡയുടെ മിലാസ് റാവൊണ്ണിക്കിനെ പരാജയപ്പെടുത്തിയിരുന്നു.  സ്കോർ 7-6, 6-7, 6-4.

 

 ഇനി ഏപ്രിൽ മധ്യത്തോടെ മോണ്ടി കാർലോ മാസ്റ്റേഴ്സിൽ കളിമൺ കോർട്ടിലൂടെ ആയിരിക്കും നദാലിന്റെ തിരിച്ചുവരവ്. മറ്റൊരു ഇതിഹാസ ഫെഡറർ നദാൽ പോരാട്ടം എന്നുമുണ്ടാകുമെന്ന കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു
Leave a comment