റൊണാൾഡോയുടെ രണ്ടാം ഗോളിന് പിന്നിലെ നിഗൂഢത
ഗൂഡാലോചന സിദ്ധാന്തങ്ങൾ എന്നും രസകരമായവയാണ്. എന്നാൽ ചിലത് നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യും. അത്തരത്തിലൊന്ന് അത്ലറ്റിക് മാഡ്രിഡിനെതിരെയുള്ള റൊണാൾഡോയുടെ രണ്ടാമത്തെ ഗോളിന് ചുറ്റിപ്പറ്റി ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നു. കളി ലൈവ് കണ്ടുകൊണ്ടിരുന്നപ്പോൾ ഈയുള്ളവനും തോന്നിയ ഒരു സംശയം ആണ്. ആ പന്ത് എങ്ങനെ ഗോൾ ആയെന്ന്. അത്ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്ക് നടത്തിയത് ഒരെണ്ണം പറഞ്ഞ് സേവ് ആയിരുന്നു. അതാണ് ആദ്യം തോന്നിയത്. എന്നാൽ അത് റൊണാൾഡോയുടെ രണ്ടാമത്തെ ഗോളായി വിധിക്കപ്പെട്ടു. യുവാന്റസ് 2-0 അത്ലറ്റിക് മാഡ്രിഡ്. ഗോൾ അനുവധിച്ചത് ഗോൾ ലൈൻ ടെക്നോളജി ആയതുകൊണ്ട് സംശയിക്കേണ്ടതില്ലായിരിന്നു. ഇപ്പോളിതാ സംശയം വീണ്ടും തലപൊക്കുന്നു.
ഇപ്പോൾ ചില ഗൂഢാലോചന സിദ്ധാന്തക്കാർ ഗോൾ ലൈൻ ടെക്നോളജി പൊളിച്ചടക്കുന്നു. ഗോൾലൈൻ ടെക്നോളജിക്ക് തെറ്റുപറ്റി എന്നാണ് അവർ സ്ഥാപിക്കുന്നത്. ഒരു പന്ത് ഗോൾ ആകണമെങ്കിൽ പന്തിന്റെ ചുറ്റളവ് ഗോൾ വരയുടെ പൂർണമായി പിന്നിൽ ആയിരിക്കണം. ഒന്ന് മുട്ടി നിന്നാൽ പോലും ഗോൾ അനുവദിക്കില്ല. സൈദ്ധാന്തികൻ മുന്നോട്ടുവയ്ക്കുന്നത് മൂന്ന് മാതൃകകളാണ്. അതിൻപ്രകാരം ഇത് ഗോൾ അല്ല.
- ഗോൾ വര മാതൃക
- ബോൾ മാതൃക
- അന്തിമ സ്ഥിതി മാതൃക
- ഗോൾ വര മാതൃക

ഗോൾ വരയുടെ കമ്പ്യൂട്ടർ ജനറേറ്റഡ് മാതൃകയിൽ ഒരു ഒടിവ് കാണാൻ കഴിയുന്നു. അത് യഥാർത്ഥ ഗോൾ വരെയുടെ കനം കുറച്ചു കാണിക്കുന്നു.
- ബോൾ മാതൃക

ഗോൾ ലൈൻ ടെക്നോളജി കാണിക്കുന്ന പന്തിന് യഥാർത്ഥ പന്ത് നേക്കാൾ ചുറ്റളവ് കുറവാണ്. സ്വാഭാവികമായി ചുറ്റളവ് കുറയുമ്പോൾ പന്തിന്റെ ഗോൾ വരെ കടക്കേണ്ട ദൂരവും കുറയുന്നു. ടെക്നോളജി കാണിച്ച പന്തിന് യഥാർത്ഥ പന്തിനേക്കാൾ 12.4 ശതമാനം സൈസ് കുറവാണ്.
- അന്തിമ സ്ഥിതി മാതൃക

പന്തിന് അന്തിമ അവസ്ഥയിൽ ഗോൾ ലൈൻ ടെക്നോളജി ഗോളി യാൻ ഒബ്ലാക്കിന്റെ കൈകളും പന്തിന്റെ ഭാഗമായി തെറ്റായി നിരൂപിച്ചിരിക്കുന്നു. അതിലൂടെ പന്ത് യഥാർത്ഥ ദൂരത്തേക്കാൾ ഒന്നര സെൻറീമീറ്റർ കൂടി അധികം സഞ്ചരിച്ചതായി തെറ്റിദ്ധരിച്ചിരിക്കുന്നു
