Cricket IPL Top News

ഐപിഎല്ലിലെ പ്രകടനം ടീം സെലക്ഷനെ ബാധിക്കുമോ??

March 13, 2019

author:

ഐപിഎല്ലിലെ പ്രകടനം ടീം സെലക്ഷനെ ബാധിക്കുമോ??

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭിപ്രായത്തിൽ 2019 ഐപിഎൽ സീസണിലെ പ്രകടനം ടീം സെലക്ഷനെ  സ്വാധീനിക്കുക ഇല്ല. ഇതുകൊണ്ട് ഗുണവും ദോഷവും ആർക്കൊക്കെ എന്ന്‌ നമുക്ക് വിലയിരുത്താം.

സ്വജനപക്ഷവാദത്തിനു പേരുകേട്ട ഒരു ടീമാണ് ഇന്ത്യ. ക്യാപ്റ്റനുമായി അടുപ്പമുള്ള ആൾക്കാരെ ടീമിൽ കുത്തിനിറയ്ക്കുന്ന ഒരു പ്രവണത അടുത്തിടയായി കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ ടീമിൽ ഇടം നേടിയിരിക്കുന്ന ക ളിക്കാരെ നിലനിർത്താനുള്ള പ്രവണത അധികമാണെന്ന് വേണം നാം വിലയിരുത്താൻ.

എന്നാൽ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി എന്നും പുതുമുഖങ്ങളെ ഉൾപ്പെടുത്താൻ ധൈര്യം കാണിച്ചിട്ടുണ്ട്. റിഷാബ് പന്ത്,  മായങ്ക് അഗർവാൾ എന്നിവരുടെ ടീമിലെ സാന്നിധ്യം ഇതിൻറെ ഒരു ഉത്തമ ഉദാഹരണമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ യുവനിര ഐപിഎൽ സീസൺ ആവേശത്തോടെ കാണുമെന്ന് തന്നെ നിശംസയം പറയാം. വിദേശ കളിക്കാർ വരെ അണിനിരക്കുന്ന ടൂർണമെന്റിൽ യുവനിരയുടെ പ്രകടനം കണ്ടില്ലെന്നു നടിക്കാൻ ബുദ്ധിമുട്ടാകും.

Leave a comment