Foot Ball Top News

ചാമ്പ്യൻസ് ലീഗ് – ബയേൺ vs ലിവർപൂൾ; ബാഴ്സലോണ vs ലിയോൺ

March 13, 2019

author:

ചാമ്പ്യൻസ് ലീഗ് – ബയേൺ vs ലിവർപൂൾ; ബാഴ്സലോണ vs ലിയോൺ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബുധനാഴ്ച രണ്ട് മത്സരങ്ങൾ. ബയേൺ മ്യൂണിച്ച് ലിവർപൂളിന് എതിരേൽക്കുമ്പോൾ ബാഴ്സലോണ ലിയോണുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ ഒന്നരയ്ക്കാണ് കളി.

4 ടീമുകൾക്കും ഒരു ഗോൾ പോലും ആദ്യപാദത്തിൽ നേടാനായില്ല എന്നുള്ളത് കൗതുകമുണർത്തുന്ന ഒരു വസ്തുതയാണ് . കഴിഞ്ഞ ഒൻപത് കളികളിൽ 8 ഗോളുകളുമായി മിന്നുന്ന ഫോമിലായ  സാഡിയോ മാനേ,  മികച്ച ഫോമിലേക്ക് ഉയർന്ന ലല്ലാന, ഈജിപ്തിന്റെ ഇതിഹാസം സാല  എന്നുള്ളവരെ ആയിരിക്കും ലിവർപൂൾ ഫാൻസ് ആകാംഷയോടെ ഉറ്റുനോക്കി കൊണ്ടിരിക്കുക. തുടക്കത്തിൽ മോശം ഫോമിൽ ആയിരുന്ന ബയേൺ നാലാം സ്ഥാനത്ത് നിന്ന് സീസൺ അവസാനിക്കാറാകുമ്പോൾ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറുന്ന കാഴ്ചയാണ് നമുക്ക് ബുണ്ടസ്‌ലീഗയിൽ കാണാൻ സാധിക്കുന്നത്. അലൈൻസ് അറീന അതുകൊണ്ട് തന്നെ ലിവർപൂളിന് കീറാമുട്ടിയാകാൻ സാധ്യത ഉണ്ട്‌.

ലാ ലിഗയിലെ ഉജ്ജ്വല ഫോം ബാഴ്സലോണ തുടരും എന്നായിരിക്കും അവരുടെ ആരാധകരുടെ പ്രതീക്ഷ. ആദ്യപാദത്തിൽ തികച്ചും നിറംമങ്ങിപ്പോയ ലൂയി സുവാരസ് വീണ്ടും ഫോമിലേക്ക് ഉയർന്നിരിക്കുന്നത് ടീമിന് ഗുണം ചെയ്യും. മെസ്സിയും ഉജ്ജ്വല ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ലിയോൺ  അങ്ങനെ തള്ളിക്കളയാൻ പറ്റുന്ന ഒരു ടീമല്ല. മെംഫിസ് ഡിപേ, നാബിൽ ഫെകിർ തുടങ്ങിയ ലോകനിലവാരത്തിൽ കളിക്കുന്ന ഒട്ടനവധി കളിക്കാർ ടീമിലുണ്ട്.

കളിപ്പന്ത് പ്രവചനം

ലിവർപൂൾ ബയേൺ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങാനുള്ള സാധ്യത അധികമാണ്. അങ്ങനെയെങ്കിൽ ലിവർപൂളിന് ആയിരിക്കും മുൻതൂക്കം.
ലിയോൺ ശക്തമായ പ്രതിരോധക്കോട്ട ഉയർത്തും എങ്കിലും ബാഴ്സലോണ അവരെ മറികടക്കാനാണ് സാധ്യത

 

Leave a comment