Cricket Top News

കോഹ്‌ലി സച്ചിനെ മറികടന്നാൽ ആർക്കാണ് കുഴപ്പം!!

March 10, 2019

കോഹ്‌ലി സച്ചിനെ മറികടന്നാൽ ആർക്കാണ് കുഴപ്പം!!

ഇന്നു മൊഹാലിയിൽ വെച്ച് നടക്കുന്ന നാലാം ഏകദിനത്തിൽ സെഞ്ചുറി അടിക്കുകയാണെങ്കിൽ കോഹ്ലിയെ കാത്തിരിക്കുന്നത് ഒരു അപൂർവ്വ റെക്കോർഡ് ആണ്. അങ്ങനെയെങ്കിൽ തുടരെ തുടരെ രണ്ട് പരമ്പരകളിൽ അടുപ്പിച്ച് മൂന്ന് സെഞ്ചുറി അടിക്കുന്ന ഏക കളിക്കാരനായി അദ്ദേഹം മാറും. തൻറെ അന്താരാഷ്ട്ര കരിയറിലെ നാല്പത്തിരണ്ടാം സെഞ്ചുറി ലക്ഷ്യമിട്ട് ആയിരിക്കും കോഹിലി കളത്തിലിറങ്ങുക. അദ്ദേഹത്തിൻറെ നാഗ്പൂരിലെ സെഞ്ചുറി [രണ്ടാം ഏകദിനം ] എല്ലാ ക്രിക്കറ്റ് പണ്ഡിതരുടെയും പ്രശംസ നേടിയെടുത്തിരുന്നു.

ഈ വേഗത നിലനിർത്തുകയാണെങ്കിൽ സച്ചിന്റെ 100 സെഞ്ച്വറികൾ എന്നുള്ള റെക്കോർട് അതിവേഗം മറികടക്കാൻ വേണമെങ്കിൽ കോഹ്ലിയെ സഹായിക്കും. കോഹ്‌ലിക്ക് 41 ഏകദിന സെഞ്ച്വറികളും 25 ടെസ്റ്റ് സെഞ്ച്വറികളും തൻറെ റെക്കോർഡിൽ ഉണ്ട്.

കോഹ്ലിയുടെ ഈ നേട്ടങ്ങൾ എന്നാൽ ചില സച്ചിൻ ഫാൻസ് കാരെ അസ്വസ്ഥരാക്കുന്നത് ആണ് നാം കണ്ടുകൊണ്ടിരിക്കുന്ന. സച്ചിൻ ബാറ്റ് ചെയ്തത് ഇതിഹാസ ബൗളർമാർക്കെതിരെ ആണ് എന്നുള്ളതാണ് ഇവരുടെ പ്രധാന വാദം. രണ്ടു കാര്യങ്ങളാണ് ഈ വാദത്തിലൂടെ ഇവർ അവഗണിക്കുന്നത്. ഒന്ന് Dale Steyn, Anderson എന്നിവരെ പോലുള്ള ബൗളർമാരെ വിലകുറച്ച് കാണുന്നു. രണ്ട്,  ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം എക്കാലത്തെയും മികച്ച ഒരു ടീമുകളിൽ ഉൾപ്പെടും എന്നുള്ള സത്യം. സ്ഥിരതയുടെ കാര്യത്തിലും സമ്മർദ്ദത്തിൽ കളിക്കുന്ന കാര്യത്തിലും കോഹിലി സച്ചിനേക്കാൾ ഏറെ മുന്നിലാണ് എന്നുള്ളതാണ് സത്യം. നമ്മൾ ആരാധിക്കുന്ന കളിക്കാരനെ കാൾ വേറെ ഒരു കളിക്കാരൻ വളർന്നു വരിക എന്നുള്ളത് എല്ലാവരെയും സന്തോഷിപ്പിക്കേണ്ട ഒരു വസ്തുതയാണ്. അത് നല്ലൊരു കായിക സംസ്കാരം നമ്മുടെ നാട്ടിൽ വളർത്തിയെടുക്കും തീർച്ച. ദൈവങ്ങളെക്കാൾ ക്രിക്കറ്റ് ഈ നാട്ടിൽ വളരട്ടെ

Leave a comment