Foot Ball Top News

ബുണ്ടസ് ലീഗ – മത്സരം കനക്കുന്നു

March 9, 2019

ബുണ്ടസ് ലീഗ – മത്സരം കനക്കുന്നു

25 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബുണ്ടസ് ലീഗയിൽ ഡോർട്മണ്ടും ബയേണും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇരുടീമുകൾക്കും 57  പോയിന്റാണ് ഉള്ളത്. എന്നാൽ ഗോൾ വ്യത്യാസത്തിൽ ബയേൺ ഇപ്പോൾ മുമ്പിലാണ്. ഒരുഘട്ടത്തിൽ ഡോർട്മുണ്ട് 9 പോയിന്റ് വരെ ലീഡ് ചെയ്തിട്ടുണ്ട്. ആകെ 13 മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ലീഗ് പോരാട്ടം കനക്കും എന്നത് നിശ്ചയം.

ശനിയാഴ്ച 6 ഗോൾ വ്യത്യാസത്തിലാണ് ബയേൺ വൂൾസ്ബർഗിനെ തോൽപ്പിച്ചത്. ഡോർട്മാൻഡ് ആകട്ടെ സ്വന്തം മൈതാനത്തിൽ 3-1 നു സ്ട്യുഠഗുറ്റിനെ തോൽപ്പിച്ചിരിക്കുന്നു. ഭയണന് വേണ്ടി lewandowski, rodriguez, gnarby, muller എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്തത്. തികച്ചും ഏകപക്ഷീയമായ ഒരു കളിയായിരുന്നു അത്. എല്ലാ മേഖലകളിലും സമ്പൂർണ ആധിപത്യം ബയേൺ ചെലുത്തുന്നത് കാണാനായിരുന്നു

 

ഈ വിജയം ഡോർട്ട്മുണ്ടിന് ആശ്വാസം പകരുന്നതാണ്. ഒരുമാസത്തോളമായി അവരുടെ പ്രകടനം അല്പം മോശമായിരുന്നു എന്നാൽ ക്യാപ്റ്റൻ റോയിസ് തന്നെ ഈ കളിയിൽ സ്കോറിംഗ് ആരംഭിച്ചു. മനോഹരമായ ബാക്കി രണ്ടു ഗോളുകൾ വന്നത് Alcacer, pulisic എന്നിവരുടെ കയ്യിൽനിന്നുമാണ്.

 

ഒരു ഘട്ടത്തിൽ 9 പോയിന്റ് ലീഡ് വരെ ഡോർട്മാൻഡ് ആസ്വദിച്ചിരുന്നു. എന്നാൽ ഡിസംബർ മാസത്തിൽ അവർ അനാവശ്യമായി കുറെ സമനിലകളും തോൽവികളും ഏറ്റുവാങ്ങി. ഈ സമയം  ബയേൺ അവരുടെ പഴയ ഫോം വീണ്ടെടുക്കുകയും ചെയ്തു. ഏതായാലും പോയിൻറ് പട്ടികയിൽ തുല്യത വന്നതോടുകൂടി ഇരുടീമുകളും ആവേശത്തോടെയും സമ്മർദത്തോടെയും കളിക്കുമെന്ന് ഉറപ്പ്.

 

Leave a comment

Your email address will not be published. Required fields are marked *