Foot Ball Top News

ചെൽസി ശക്തരാണ്!!!! [Chelsea 3-0 Dynamo Kiev]

March 7, 2019

ചെൽസി ശക്തരാണ്!!!! [Chelsea 3-0 Dynamo Kiev]

സ്വന്തം മൈതാനിയിൽ അതിശക്‌തമായ ഒരു പ്രകടനത്തോട് കൂടി ചെൽസി തങ്ങളുടെ യൂറോപ കപ്പ് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുന്നു. ഉക്രേനിയൻ ക്ലബായ ഡൈനാമോ കീവിനെ 3 – 0 എന്ന നിലയിൽ ആദ്യപാദത്തിൽ തോൽപിക്കാൻ അവർക്കു സാധിച്ചു. പെഡ്രോ (17), വില്ലിയൻ (65), ഹോഡ്സൺ ഒഡോയ് (90), എന്നിവരാണ് ലക്‌ഷ്യം കണ്ടത്.

ഒലീവിയർ ജിറൂഡിന്റെ ഒരു മാസ്മരികതയാണ് പെഡ്രോയിക് വേണ്ടിയുള്ള ആദ്യ ഗോൾ ഒരുക്കിയത്. ആദ്യ പകുതി അവസരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നുവെന്കിലും രണ്ടാം പകുതിയിൽ മാത്രമാണ് ചെൽസിക്ക് മറ്റു രണ്ടു ഗോളുകൾ അടിക്കാൻ സാധിച്ചത് . വില്ലിയൻ അതിമനോഹരമായ ഒരു ഫ്രീ കിക്ക്‌ ഉയർത്തി വലചലിപ്പിച്ചെങ്കിൽ പകരക്കാരനായി ഇറങ്ങിയ ഒഡോയ് മറ്റൊരു വെക്തികിത പ്രകടനത്തിലൂടെ അവരുടെ വിജയം ഊട്ടിയുറപ്പിച്ചു.


ഈ വിജയത്തോടെ തുടർച്ചയായ മൂന്നു മത്സരങ്ങളാണ് ചെൽസി, സമ്മർദ്ദത്തിലായിരിക്കുന്ന മാനേജർ മൗറിസിയോ സറിയുടെ നേതൃത്വത്തിൽ നേടിയിരിക്കുന്നത്. ഗോൾ കീപ്പർ കെപ്പയുമായി കളിക്കളത്തിൽ ഉണ്ടായ അഭിപ്രായ വ്യത്യാസവും തുടർച്ചയായ പ്രീമിയർ ലീഗിലെ ടീമിന്റെ മോശം പ്രകടനവും അദ്ദേഹത്തെ ചില്ലറ ഒന്നും അല്ല കുഴപ്പിച്ചത്.  ഈ ഊർജം ചെൽസിക് ലീഗിൽ പ്രകടിപ്പിക്കാൻ അയാൽ, ആദ്യനാല് പട്ടികക് വേണ്ടിയുള്ള പോരാട്ടം ഇംഗ്ലണ്ടിൽ ചൂടുപിടിക്കും എന്ന് നിശ്ചയം.

Leave a comment