ഗോവന്‍ ഗോള്‍കീപ്പറെ ഹൈദരബാദ് എഫ് സി സ്വന്തമാക്കി
ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെയും പ്രതിരോധ താരം നിർമ്മൽ ചേത്രിയുടെയും കരാറുകൾ ഓഗസ്റ്റ് മാസം അവസാനിപ്പിക്കാൻ എഫ് സി ഗോവ പരസ്പര ധാരണയായിരുന്നു. ഐ എസ് എല്ലിലെ പുതിയ ടീമായ ഹൈദരബാദ് എഫ് സി ഈ ജോയ് ഗോൾകീപ്പറെ സ്വന്തമാക്കി. അഞ്ച് സീസണുകളിലായി കട്ടിമാനി ഗോവക്കായി 39 മത്സരങ്ങൾ കളിച്ചു. 2015 ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ച ടീമിൽ അംഗമായിരുന്നു അദ്ദേഹം.
ഹൈദരബാദ് എഫ് സിയിലും ഒന്നാം ഗോൾകീപ്പറായി തിളങ്ങാൻ ആകും അദ്ദേഹം ശ്രമിക്കുക. മുംബൈ എഫ് സിക്ക് വേണ്ടി ഐ ലീഗിൽ കളിച്ചതിന് ശേഷമാണ് ഗോവ ടീമിൽ എത്തിയത്. 2015 മുതലാണ് കിട്ടിമാണി ഗോവൻ വല കാക്കാൻ എത്തിയത്. 2009-10 സീസണിൽ ഡെംപോയുടെ ഐ-ലീഗ് വിജയികളുടെ ടീമിൽ അവിഭാജ്യ ഘടകമായ അദ്ദേഹം 2011-12 ൽ ഈ നേട്ടം ആവർത്തിച്ചു.






































