കിരീടം തിരിച്ചുപിടിക്കാൻ ഒരുങ്ങി കേരളം : സന്തോഷ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും
അസം: ഗ്രൂപ്പ് ബിയിൽ പഞ്ചാബിനെതിരായ ശക്തമായ മത്സരത്തോടെയാണ് കേരളം 2026 സന്തോഷ് ട്രോഫി സീസണിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ കേരളം ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും അസമിലാണ് നടക്കുക.
കേരള-പഞ്ചാബ് മത്സരം രാവിലെ 9 മണിക്ക് സിലപതർ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിക്കും. പഞ്ചാബിന് പുറമെ, ഗ്രൂപ്പ് ഘട്ടത്തിൽ കേരളം റെയിൽവേസ്, ഒഡീഷ, മേഘാലയ, സർവീസസ് എന്നിവരെ നേരിടും.കഴിഞ്ഞ സീസണിലെ ചെറിയ പിഴവ് നികത്താനും ഇത്തവണ ട്രോഫി തിരിച്ചുകൊണ്ടുവരാനുമുള്ള പ്രതീക്ഷയിൽ കേരളം ശക്തമായ ഒരു ടീമുമായാണ് എത്തുന്നത്.
കേരളത്തിന്റെ മല്സരങ്ങൾ:
. ജനുവരി 22 (09:00 എഎം): പഞ്ചാബ് vs കേരള (സിലാപഥർ ഫുട്ബോൾ സ്റ്റേഡിയം)
ജനുവരി 24 (09:00 എഎം): കേരള vs റെയിൽവേസ് (സിലാപഥർ ഫുട്ബോൾ സ്റ്റേഡിയം)
ജനുവരി 26 (03:30 പിഎം): കേരള vs ഒഡീഷ (ധാകുഖാന ഫുട്ബോൾ സ്റ്റേഡിയം)
ജനുവരി 29 (03:30 പിഎം): മേഘാലയ vs കേരള (സിലാപഥർ ഫുട്ബോൾ സ്റ്റേഡിയം)
ജനുവരി 31: കേരള vs സർവീസസ് (വേദിയും സമയവും പിന്നീട്)






































