Foot Ball Top News

ഗ്രൂപ്പ് മത്സരത്തിൽ ലിയോണെ സമനിലയിൽ തളച്ചു സെനിത്

September 18, 2019

ഗ്രൂപ്പ് മത്സരത്തിൽ ലിയോണെ സമനിലയിൽ തളച്ചു സെനിത്

തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബായ ലിയോണെ സമനിലയിൽ തളക്കാൻ റഷ്യൻ വമ്പന്മാരായ സെനിത് സെയിന്റ് പീറ്റേഴ്‌സ്ബർഗിന് സാധിച്ചിരിക്കുന്നു. ഇരു ടീമും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. സ്വന്തം തട്ടകത്തിൽ വിജയിക്കാനാകാതിരുന്നത് ലിയോണിന് ക്ഷീണം തന്നെയാണ്. അഭിമാനത്തോടെ റഷ്യൻ ചുണക്കുട്ടികൾക്ക് മടങ്ങാം.

സെനിത് ആണ് സ്കോറിന് ഓപ്പൺ ചെയ്തത്. സർദാർ അസ്മുൻ [41′]ആണ് അവരെ ആദ്യപകുതിയിൽ മുന്നിൽ എത്തിച്ചത്. പക്ഷെ മെംഫിസ് ഡീപേയിലൂടെ [51′] ഫ്രഞ്ചുകാർ കളിയിൽ തിരികെ വന്നു. വിജയ ഗോളിനായി ഡീപേയുടെ നേതൃത്വത്തിൽ ലിയോൺ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സെനിത്, പ്രധിരോധ കോട്ട പണിഞ്ഞതിനാൽ ഗോളുകൾ അന്യം നിന്നു. ഇടക്ക് ഇടക്ക് റഷ്യൻ ദേശീയ താരമായ സൂബയുടെ സഹായത്തോടെ സുന്ദരമായ പ്രത്യാക്രമണങ്ങൾ സെനിത് നടത്തിയത് എടുത്ത് പറയേണ്ടി ഇരിക്കുന്നു.

ഗ്രൂപ്പ് ജി യിലെ അടുത്ത മത്സരത്തിൽ പോർച്ചുഗീസ് ക്ലബായ ബെനെഫിക ജർമൻ ടീമായ ലെയ്‌പ്‌സിഗിനെ നേരിടും

Leave a comment