Cricket Top News

സിംബാബ്‌വെക്കെതിരെ അഫ്ഗാനിസ്ഥാന് 28 റൺസിന്റെ വിജയം

September 15, 2019

author:

സിംബാബ്‌വെക്കെതിരെ അഫ്ഗാനിസ്ഥാന് 28 റൺസിന്റെ വിജയം

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ രണ്ടാം മൽസരത്തിൽ അഫ്ഗാനിസ്ഥാന് 28 റൺസിന്റെ വിജയം . ട്രൈ സീരിസിലെ സിംബാബ്‌വെയുടെ രണ്ടാം തോൽവിയാണ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 5വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളൂ.

ടോസ് നേടിയ സിംബാബ്‌വെ  ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി നജീബുള്ള സദ്രാനും(69), റഹ്മാനനുള്ള ഗുര്‍ബാസും(43),  മുഹമ്മദ് നബിയും(38) തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇവരുടെ ബാറ്റിങ് മികവിലാണ് അഫ്ഗാന് 197 റൺസ് നേടിയത്. ടെണ്ടായി ചതാരയും ഷോണ്‍ വില്യംസും സിംബാബ്‌വേയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആദ്യ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. റെഗിസ് ചകാബ്‍വ (42) മാത്രമാണ് ബാറ്റിങ്ങിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ബ്രണ്ടന്‍ ടെയിലര്‍(26), ടിനോടെണ്ട മുടോംബോഡ്സി(20), റയാന്‍ ബര്‍ള്‍(25) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായത് സിംബാബ്‌വെയ്ക്ക് തിരിച്ചടിയായി. ഫരീദ് മാലിക്കും റഷീദ് ഖാനും അഫ്ഗാന് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി.

Leave a comment