ആരാധകർക്ക് വേണ്ടി ‘കെബിഎഫ്‌സി ട്രൈബ്‌സ്’ എന്ന പുത്തൻ പ്ലാറ്റ്ഫോമുമായി മഞ്ഞപ്പട
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകര്‍ക്ക് ക്ലബുമായി ഇടപഴകാന്‍ പുതിയ സംവിധാനവുമായി മഞ്ഞപ്പട രംഗത്ത്. ‘കെബിഎഫ്‌സി ട്രൈബ്‌സ്’ എന്നപേരില്‍ ആരാധകര്‍ക്കായി പുതിയ ഒരു പ്ലാറ്റ്‌ഫോമാണ് ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും നിങ്ങൾക്ക് അറിയാന്‍ സാധിക്കും. https://keralablastersfc.in/ എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്യാം.
‘കെബിഎഫ്‌സി ട്രൈബ്‌സ്’ വഴി ആരാധകർക്ക് തങ്ങളുടെ ഇഷ്ട്ട താരങ്ങള്‍ക്ക് ശബ്ദസന്ദേശമയക്കാന്‍ സാധിക്കും എന്ന പ്രത്യേകതയുണ്ട്. കൂടാതെ മത്സര ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ക്ലബുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.






































