ഇന്ത്യൻ ബാഡ്‌മിന്റൺ താരം ശ്രീകാന്ത് ചൈന,കൊറിയ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നു പിന്മാറി
കിഡംബി ശ്രീകാന്ത് ചൈന,കൊറിയ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നു പിന്മാറി. പരിക്കിനെ തുടർന്നാണ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. കാല്മുട്ടിനുള്ള പരിക്ക് കാരണമാണ് താരം മൽസരങ്ങളിൽ നിന്ന് പിന്മാറുന്നത്. സെപ്റ്റംബർ 17 നും 22 നും ഇടയിൽ നടക്കുന്ന ചൈന ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ ശ്രീകാന്ത് ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവുമായ സായി പ്രണീത്തിനെ ആയിരുന്നു നേരിടേണ്ടത്.
ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഈ വര്ഷം ശ്രീകാന്തിന് മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ നടത്താൻ കഴിഞ്ഞിട്ടില്ല.സൂപ്പർ 500 ഇനമായ കൊറിയ ഓപ്പൺ സെപ്റ്റംബർ 24 മുതൽ 29 വരെ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ ആണ് നടക്കുന്നത്. ശ്രീകാന്ത് മുമ്പ് ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ കളിച്ചിരുന്നു, അവിടെ പതിനാറാം റൗണ്ടിൽ തായ്‌ലൻഡിന്റെ കാന്തഫോൺ വാങ്‌ചരോയിനോട് പരാജയപ്പെട്ട് പുറത്താവുകയും ചെയ്തു.