പ്രൊ കബഡി ലീഗ് 2019: പട്ന പൈറേറ്റ്സ് ജയ്പൂർ പിങ്ക് പാന്തേഴ്സിനെ മൂന്ന് പോയിന്റിന് മലർത്തിയടിച്ചു
കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ജയ്പൂർ പിങ്ക് പാന്തേഴ്സിനെതിരെ പട്ന പൈറേറ്റ്സിന് (36-33) വിജയം. മൂന്ന് പോയിന്റിനാണ് പട്ന ജയ്പ്പൂരിനെ തോൽപ്പിച്ചത്. പ്രദീപ് നർവാളിന്റെ മികച്ച 14 റെയ്ഡ് പോയിന്റ്-പ്രകടനവും, നീരജ് കുമാറിന്റെ ഹൈ 5 ഉം, ജംഗ് കുൻ ലീയുടെ അവസാന നിമിഷത്തെ മികച്ച റെയ്ഡിംഗും ആണ് പട്നയെ വിജയത്തിലെത്തിച്ചത്. ഒന്നാം പകുതിയിൽ രണ്ട് ടീമുകളും മത്സരിച്ചാണ് കളിച്ചത്. രണ്ട് ടീമുകളായും ആദ്യം തന്നെ പോയിന്റുകൾ നേടിയെങ്കിലും പട്ന ആണ് ആദ്യ ലീഡ് നേടിയത്. പ്രദീപ് തകർപ്പൻ പ്രകടനത്തിലൂടെ പാട്നയ്ക്ക് ലീഡ് നേടി കൊടുത്തു. എന്നാൽ ഒന്നാം പകുതിയുടെ അവസാനം പിങ്ക് പാന്തേഴ്സ് ലീഡ് നേടുകയും 15-14 എന്ന സ്കോറിൽ എത്തുകയും ചെയ്തു.
രണ്ടാം പകുതിയിലും ജയ്പൂർ പിങ്ക് പാന്തേഴ്സ് മികച്ച പ്രകടനമാണ് നടത്തിയത്. അവർക്ക് ഒന്നാം പകുതിയിലെ ലീഡ് നിലനിർത്താൻ കഴിഞ്ഞു. ലീയുടെ രണ്ട് പോയിന്റ് റെയിടും, തുടർന്നുള്ള റെയ്ഡുകളിൽ പാർദീപ് ദീപക്കിനെയും നിലേഷ് സലുങ്കെയെയും പുറത്താക്കുകയും മൽസരത്തിലെ ആദ്യ ഓൾഔട്ട് ഉണ്ടാവുകയും ചെയ്തു. ഈ ഓൾഔട്ടിലൂടെ പട്ന ലീഡ് നേടുകയും മത്സരത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. പിന്നീട് മത്സരം അവസാനിക്കുന്നത് വരെ പട്ന ലീഡ് തുടരുകയും മൂന്ന് പോയിന്റ് വ്യത്യാസത്തിൽ വിജയം നേടുകയും ചെയ്തു.






































