Foot Ball Top News

യുഎഇയിൽ നടക്കുന്ന പ്രീ സീസൺ പരിശീലനം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലേക്ക്

September 12, 2019

author:

യുഎഇയിൽ നടക്കുന്ന പ്രീ സീസൺ പരിശീലനം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലേക്ക്

കൊച്ചി: യുഎഇ മണ്ണിൽ നടക്കുന്ന പ്രീ സീസൺ പരിശീലനത്തിൽ ഒരു മത്സരം മാത്രം കളിച്ചുകൊണ്ട് പരിശീലനം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലെത്തി. സ്‌പോണ്‍സർമാരായ മിച്ചി സ്പോർട്സുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ടീം നാട്ടിലേക്ക് മടങ്ങിയത്. നാല് സന്നാഹമത്സരങ്ങൾക്കും പരിശീലനത്തിനുമായാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് പോയത്.വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ സ്‌പോൺസർമാർ ടീമിന് നൽകിയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റ് അറിയിച്ചു.

അടുത്ത മാസം ഇരുപതിന് കൊച്ചിയിൽ നടക്കുന്ന ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ എടികെയെ ബ്ലാസ്റ്റേഴ്‌സ് നേരിടും. പുതിയ കോച്ച് എൽകോ ഷാട്ടോരിയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മൂന്ന് മത്സരങ്ങൾ ഉപേക്ഷിച്ച് യുഎഇയിൽ തിരിച്ചത്തെത്തിയ മഞ്ഞപ്പടയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ ടീമംഗങ്ങൾക്ക് ആരാധകർ സ്വീകരണം നൽകി.

Leave a comment