സ്റ്റീവ് സ്‌മിത്ത് വീണ്ടും നായകന്‍റെ തൊപ്പിയണിയുമോ ?
സിഡ്‌നി: പന്തു ചുരണ്ടല്‍ വിവാദവും ഒരു വര്‍ഷത്തെ വിലക്കും കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്‌മിത്ത് വീണ്ടും ഓസീസ് ടീമിന്റെ നായകനാകുമോ എന്ന ചോദ്യത്തിന് ഉത്തരമുയരുന്നു. സ്മിത്ത് ടീം നായകനാകുമെന്ന പ്രതീക്ഷയര്‍പ്പിച്ച് മുന്‍ ടീം ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലര്‍ രംഗത്ത്.
ഓസിസ് ടീമിനെ നയിക്കാൻ സ്മിത്ത് വീണ്ടും നായകനാകുമെന്നാണ് പ്രതീക്ഷയെന്നും, ഏറെനാളുകള്‍ക്ക് ശേഷം അദേഹം കൂടുതല്‍ മികച്ച നായകനായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മാർക്ക് പറഞ്ഞു. ടെസ്റ്റ് നായകസ്ഥാനം പെയ്‌ന്‍ ഒഴിഞ്ഞാല്‍, അടുത്ത നായകനായുള്ള പോരാട്ടത്തില്‍ സ്‌മിത്തുണ്ടാകും’ എന്നും മാര്‍ക്ക് ടെയ്‌ലര്‍ അറിയിച്ചു.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്ന് സ്‌മിത്തിന് 12 മാസം വിലക്ക് ലഭിച്ചതോടെ ടി പെയ്‌നിനെ ഓസീസ് നായകനാക്കിയിരുന്നു. അടുത്ത ഡിസംബറില്‍ 35 വയസ് തികയും പെയ്‌നിന്. ഉസ്‌മാന്‍ ഖവാജയോ ട്രാവിഡ് ഹെഡോ ഓസീസിന്‍റെ അടുത്ത ടെസ്റ്റ് നായകനാകും എന്നാണ് സൂചന. ഈ വര്‍ഷത്തെ ആഷസ് പരമ്പരയില്‍ ഇതുവരെ 671 റണ്‍സാണ് സ്മിത്ത് നേടിയത് . ബാറ്റിങ് ശരാശരിയാകട്ടെ 134.2 റണ്‍സും.






































