യുഎസ് ഓപ്പണിൽ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടം സ്വന്തമാക്കി ബിയാന്‍ക ആന്‍ഡ്രിസ്ക്യു
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ ഹൈനലിൽ പ്രവേശിച്ച് സെറീന വില്യംസും ബിയാന്‍ക ആന്ഡ്രിസ്ക്യുവും. സെമി ഫൈനൽ മത്സരത്തിൽ ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ സെറീന വില്യംസ് (6-3, 6-1) പരാജയപ്പെടുത്തി.
അതെ സമയം, സെമി ഫൈനലിൽ സ്വിസ് താരം ബെലിന്‍ഡ ബെന്‍ചിച്ചിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടം ബിയാന്‍ക ആന്‍ഡ്രിസ്ക്യു നേടി. രണ്ടാം പുരുഷ സെമിയിൽ രണ്ടാം സീഡ് റാഫേല്‍ നദാല്‍ 24-ാം സീഡ് മാറ്റിയോ ബെരെറ്റിനിക്കെതിരെ പോരാടും. ഇറ്റാലിയന്‍ താരമായ ബെരെറ്റിനി ആദ്യമായാണ് ഗ്രാന്സ്ലാം സെമിയിൽ മത്സരിക്കുന്നത്. നദാലും ബെരെറ്റിനിയും നേര്‍ക്കുനേര്‍ വരുന്നതും ആദ്യമായാണ്. ഞായറാഴ്ച രാവിലെയാണ് ഫൈനൽ നടക്കുക.






































