ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും: ഇന്ത്യ ഒമാനെ നേരിടും
ഗുവാഹത്തി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് 16 മൽസരങ്ങൾ ആണ് നടക്കുക.ഇന്ത്യ ഇന്ന് ഓമനേ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30 ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിൽ ആണ് ഇന്ത്യ. ഒമാന്‍, ഖത്തര്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളും പരസ്‌പരം മത്സരിക്കും.
ലോക റാങ്കിങ്ങിൽ ഇന്ത്യ 103-ാം സ്ഥാനത്താണ് ഉള്ളത്. രണ്ടാം റൗണ്ടിൽ രണ്ടാമതായി ജയിച്ചാലും ഇന്ത്യക്ക് മൂന്നാം റൗണ്ടിൽ പ്രവേശിക്കാൻ കഴിയും. ഇന്ത്യക്ക് രണ്ടാം റൗണ്ടിൽ വെല്ലുവിളിയാകുക ഒമാനും ഖത്തറും ആണ്. ഒമാനെതിരെ 018 റഷ്യന്‍ ലോകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ ഒമാൻ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാം മത്സരം സെപ്റ്റംബർ 10ന് ഖത്തറിനെതിരെയാണ്.






































