അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ടെസ്റ്റ്: അഫ്ഗാനിസ്ഥാന് ബാറ്റിങ്
അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ലാദേശിന്റെ ഏക ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഇന്ത്യൻ സമയം രാവിലെ 9:30ന് മത്സരം ആരംഭിക്കും. ടോസ് നേടിയ അഫ്ഗാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ലോകകപ്പ് ക്രിക്കറ്റിന് ശേഷം അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരമാണിത്. റാഷിദ് ഖാൻ ആണ് അഫ്ഗാൻ ടീമിൻറെ ക്യാപ്റ്റൻ.
മുസ്താഫിസൂര്‍ റഹ്മാനെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാസ്റ്റ് ബൗളർ തസ്കിൻ അഹമ്മദിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. ശ്രീലങ്കൻ പര്യടനത്തിൽ ഇല്ലാതിരുന്ന ഷക്കീബ് അല്‍ഹസന്‍ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ താരമാണ് ഷാകിബ്.
അഫ്ഗാൻ ടീം : ഇഹ്സാനുല്ല ജനത്ത്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗർ അഫ്ഗാൻ, മുഹമ്മദ് നബി, അഫ്സർ സസായ് , റാഷിദ് ഖാൻ,യാമിൻ അഹ്മദ്‌സായ്, ഖൈസ് അഹ്മദ്, സഹീർ ഖാൻ
ബംഗ്ലാദേശ് ടീം: സൗമ്യ സർക്കാർ, ഷാഡ്മാൻ ഇസ്ലാം, മോമിനുൽ ഹക്ക്, മുഷ്ഫിക്കർ റഹിം, ഷാക്കിബ് അൽ ഹസൻ , മഹ്മൂദുള്ള, ലിറ്റൺ ദാസ്, മൊസാദെക് ഹുസൈൻ, മെഹിദി ഹസൻ, തൈജുൽ ഇസ്ലാം, നയീം ഹസൻ






































