അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ഏക ടെസ്റ്റ് മൽസരം ഇന്ന്
അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ലാദേശിന്റെ ഏക ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഇന്ത്യൻ സമയം രാവിലെ 9:30ന് മത്സരം ആരംഭിക്കും. ലോകകപ്പ് ക്രിക്കറ്റിന് ശേഷം അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരമാണിത്. റാഷിദ് ഖാൻ ആണ് അഫ്ഗാൻ ടീമിൻറെ ക്യാപ്റ്റൻ. ബൗളിങ്ങിൽ കരുത്ത് കാട്ടാറുള്ള അഫ്ഗാൻ ഇത്തവണയും ഈ കരുത്ത് കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാനിസ്ഥാൻ സ്പിന്നർമാരായ റാഷിദും മുഹമ്മദ് നബിയും ആണ് ടീമിൻറെ പ്രതീക്ഷ. സാക്കിർ ഖാനും ഖൈസ് അഹമ്മദും കൂടി തിളങ്ങിയത് അഫ്ഗാന് വിജയം ഉറപ്പിക്കാം. എന്നാൽ ബാറ്റിങ്ങിൽ അഫ്ഗാൻ വളരെ പുറകോട്ടാണ്. പല മത്സരങ്ങളും അവർ തോൽക്കാൻ കാരണം അവരുടെ മോശം ബാറ്റിങ് ആണ്.
ഫാസ്റ്റ് ബൗളർ തസ്കിൻ അഹമ്മദിനെ ബംഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് തസ്കിൻ ബംഗ്ളദേശ് ടീമിൽ എത്തുന്നത്. മുസ്താഫിസൂര്‍ റഹ്മാനെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിൽ ഇല്ലാതിരുന്ന ഷക്കീബ് അല്ഹസന് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ താരമാണ് ഷാകിബ്. 2017-ന് ശേഷം തസ്കിൻ ഇതാദ്യമായാണ് ബംഗ്ലാദേശ് ടീമിനായി അന്തരാഷ്ട്ര മൽസരം കളിക്കുന്നത്. ഈ വർഷം ആദ്യം ന്യൂസിലൻഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കായി ടസ്കിനെ ബംഗ്ലാദേശ് സ്ക്വാഡുകളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരിക്ക് കാരണം താരം പുറത്താവുകയായിരുന്നു.






































