Cricket Top News

നാലാം ആഷസ് ടെസ്റ്റ്: സ്മിത്തിൻറെ കരുത്തിൽ ഓസ്‌ട്രേലിയ 

September 5, 2019

author:

നാലാം ആഷസ് ടെസ്റ്റ്: സ്മിത്തിൻറെ കരുത്തിൽ ഓസ്‌ട്രേലിയ 

മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ 170/3  എന്ന നിലയിലാണ്. സ്റ്റീവ് സ്മിത്തും(60),ട്രാവിസ് ഹെഡും(18) ആണ് ക്രീസിൽ. മഴമൂലം മൽസരം ഇടക്ക് തടസപ്പെട്ടിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അത്ര നല്ല തുടക്കമല്ല ഔട്രേലിയക്ക് ലഭിച്ചത്. ആദ്യ രണ്ട് വിക്കറ്റുകൾ അവർക്ക് പെട്ടെന്ന് തന്നെ നഷ്ട്ടമായി. ഓപ്പണാർമാരായ ഡേവിഡ് വാര്‍ണര്‍(0), മാര്‍ക്കസ് ഹാരീസ്(13) എന്നിവരുടെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്.

ആദ്യ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് സ്കോർബോർഡിൽ ഒരു റൺസ് ആയപ്പോൾ തന്നെ നഷ്ടമായി. ഡേവിഡ് വാർണറുടെ വിക്കറ്റ് ആണ് നഷ്ട്ടമായത്. ആഷസ് പരമ്പരയിൽ  നാലാം മൽസരത്തിലും വാർണർക്ക് തിളങ്ങാൻ ആയില്ല. പിന്നീട് 13 റൺസ് എടുത്ത മാര്‍ക്കസിനെയും ബോർഡ് പുറത്താക്കി. 28/2 എന്ന നിലയിൽ പതറിയ ഓസ്‌ട്രേലിയയെ സ്മിത്തും, മാര്‍നസ് ലംബുഷെയ്നും ചേർന്ന് കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റൺസ് ആണ് നേടിയത്.  എന്നാൽ 67 റൺസ് എടുത്ത മാര്‍നസിനെ ഓവർട്ടൻ പുറത്താക്കി. രണ്ടു ടീമുകളും ഓരോ മത്സരം വീതം ജയിച്ചാണ് നാലാം ടെസ്റ്റിൽ എത്തിയത്. എന്നാൽ അവസാന രണ്ട് ടെസ്റ്റുകളിൽ ഏതെങ്കിലും ജയിച്ചാൽ ഓസ്ട്രേലിയ ആഷസ് നിലനിർത്തും.

Leave a comment