Cricket Top News

നാലാം ആഷസ് ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി

September 4, 2019

author:

നാലാം ആഷസ് ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി

മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം ആരംഭിച്ചു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ അത്ര നല്ല തുടക്കമല്ല ഔട്രേലിയക്ക് ലഭിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 57/2  എന്ന നിലയിലാണ്. ഓപ്പണാർമാരായ ഡേവിഡ് വാര്‍ണര്‍(0), മാര്‍ക്കസ് ഹാരീസ്(13) എന്നിവരുടെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്. മാര്‍നസ് ലംബുഷെയ്നും(20), സ്റ്റീവ് സ്മിത്തുമാണ്(16) ക്രീസിൽ. സ്റ്റുവർട്ട് ബ്രോഡിനാണ്  രണ്ട് വിക്കറ്റും.

ആദ്യ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് സ്കോർബോർഡിൽ ഒരു റൺസ് ആയപ്പോൾ തന്നെ നഷ്ടമായി. ഡേവിഡ് വാർണറുടെ വിക്കറ്റ് ആണ് നഷ്ട്ടമായത്. ആഷസ് പരമ്പരയിൽ  നാലാം മൽസരത്തിലും വാർണർക്ക് തിളങ്ങാൻ ആയില്ല. പിന്നീട് 13 റൺസ് എടുത്ത മാര്‍ക്കസിനെയും ബോർഡ് പുറത്താക്കി. മൂന്നാം വിക്കറ്റിൽ സ്മിത്തും,  മാര്‍നസും പതിയെ കൂട്ട്കെട്ട് പടുത്തുയർത്തുകയാണ്. രണ്ടു ടീമുകളും ഓരോ മത്സരം വീതം ജയിച്ചാണ് നാലാം ടെസ്റ്റിൽ എത്തിയത്. എന്നാൽ അവസാന രണ്ട് ടെസ്റ്റുകളിൽ ഏതെങ്കിലും ജയിച്ചാൽ ഓസ്ട്രേലിയ ആഷസ് നിലനിർത്തും.

Leave a comment