സ്റ്റീവ് സ്മിത്ത് ടീമിൽ : നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. നാലാം ടെസ്റ്റിനുള്ള 12 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഉസ്മാന്‍ ഖവാജ ടീമിൽ നിന്ന് പുറത്തായി. ഈ സീസണിൽ ഉസ്മാന്‍ ഖവാജ വളരെ മോശം പ്രകടനമാണ് നടത്തിയത്. തുടർച്ചയായ മൂന്ന് അർധസെഞ്ച്വറികൾക്കുശേഷം മർനസ് ലാബുഷാഗ്‌നെ ടീമിൽ നിലനിർത്തി. ഹെഡിംഗ്ലിയിൽ ഇംഗ്ലണ്ടിന്റെ ഇതിഹാസമായ ഒരു വിക്കറ്റ് വിജയത്തിന് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്, എന്നാൽ അവസാന രണ്ട് ടെസ്റ്റുകളിൽ ഏതെങ്കിലും ജയിച്ചാൽ ഓസ്ട്രേലിയ ആഷസ് നിലനിർത്തും.
മാർക്കസിനെ കൂടാതെ മാത്യു വെയ്ഡും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കാമറൂൺ ബാൻക്രോഫ്റ്റിനെ പുറത്താക്കിയതിന് ശേഷം എത്തിയ ഹാരിസ് നാലാം ടെസ്റ്റിലും വാർണർക്കൊപ്പം ഓപ്പണിംഗ് നടത്തും. സ്മിത്ത് തിരിച്ചെത്തിയത് ഓസ്‌ട്രേലിയക്ക് ആത്മവിശ്വാസം കൂട്ടും. ആദ്യ രണ്ട് മത്സരങ്ങളും തകർപ്പൻ പ്രകടനം നടത്തിയ സ്മിത്ത് പരിക്ക് കാരണം മൂന്നാം മൽസരം കളിച്ചിരുന്നില്ല. ആദ്യ മൽസരം ഓസ്‌ട്രേലിയ ജയിച്ചത് സ്മിത്തിൻറെ തകർപ്പൻ ബാറ്റിങ്ങിൻറെ മികവിലാണ്
ഓസ്‌ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരീസ്, മാര്‍നസ് ലംബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വെയ്ഡ്, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹസില്‍വുഡ്.






































