Cricket Top News

രണ്ടാം വിജയം തേടി ഓസ്‌ട്രേലിയയും, ഇംഗ്ളണ്ടും ഇന്ന് നേർക്കുനേർ  

September 4, 2019

author:

രണ്ടാം വിജയം തേടി ഓസ്‌ട്രേലിയയും, ഇംഗ്ളണ്ടും ഇന്ന് നേർക്കുനേർ  

മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ട് സ്‌റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 3:30 മത്സരമാരംഭിക്കും. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചാണ് നാലാം ടെസ്റ്റിൽ എത്തുന്നത്. ഇംഗ്ലണ്ട് താരം ജിമ്മി ആൻഡേഴ്സൺ ടീമിൽ നിന്ന് പുറത്തായി. അവസാന രണ്ട് ടെസ്റ്റിലും താരം കളിക്കില്ല. പരിക്ക് ഭേദമാകാത്തതിനാൽ ആണ് പരമ്പരയിൽ നിന്ന് പുറത്തായത്. നാലാം മത്സരത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്. ആൻഡേഴ്‌സൺ ഇല്ല എന്നത് അവർക്ക് കനത്ത തിരിച്ചടിയാണ്. മൂന്നാം മൽസരത്തിൽ ബെൻ സ്റ്റോക്‌സ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

എന്നാൽ നാലാം ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നതോടെ ഓസ്‌ട്രേലിയ ശക്‌തമായ ടീമായി മാറും. ആദ്യ രണ്ട് മത്സരങ്ങളും തകർപ്പൻ പ്രകടനം നടത്തിയ സ്മിത്ത് പരിക്ക് കാരണം മൂന്നാം മൽസരം കളിച്ചിരുന്നില്ല. ആദ്യ മൽസരം ഓസ്‌ട്രേലിയ ജയിച്ചത് സ്മിത്തിൻറെ തകർപ്പൻ ബാറ്റിങ്ങിൻറെ മികവിലാണ്. രണ്ട് ടീമുകൾക്ക് ജയം അനിവാര്യമാണ് അതിനാൽ തന്നെ മൽസരം വളരെ ശക്തമായിരിക്കും.

Leave a comment