നവാസിനെയും ഇക്കാര്‍ഡിയേയും വിഴുങ്ങി പിഎസ്ജി
പാരിസ്: റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ കെയ്‍ലര്‍ നവാസിനെയും ഇന്‍റര്‍ മിലാന്‍ ഫോര്‍വേഡും മുന്‍ നായകനുമായ മൗറോ ഇക്കാര്‍ഡിയെയും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വലവീശി പിടിച്ചു. 15 ദശലക്ഷം യൂറോയ്‌ക്കാണ് റയൽ മാഡ്രിഡിൽ നിന്ന് നവാസിനെ പിഎസ്ജി സ്വന്തമാക്കിയത്. അതെ സമയം, ഇക്കാര്‍ഡിയെ വായ്‌പാടിസ്ഥാനത്തിലാണ് പിഎസ്ജി സ്വന്തമാക്കിയത്. പിഎസ്ജിയുടെ രണ്ടാം ഗോളിയായ അൽഫോന്‍സ് അരിയോളയെ റയലിന് കൈമാറി.
🆕🧤
🔴🔵 #ICICESTPARIS pic.twitter.com/f6e1fjTtg9
— Paris Saint-Germain (@PSG_inside) September 2, 2019
Mauro Icardi est arrivé au siège du PSG ! #PSG #Mercato pic.twitter.com/vVzkcru1nm
— Le Parisien – PSG (@le_Parisien_PSG) September 2, 2019
കഴിഞ്ഞ വർഷത്തെ ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോളിക്കുള്ള യുവേഫ പുരസ്‌കാരം സ്വന്തമാക്കിയ 32 കാരനായ താരം മൂന്ന് ചാമ്പ്യന്‍സ് ലീഗ് ജയങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ട്. നാല് വര്‍ഷ കാലയളവിലേക്കാണ് താരം പിഎസ്‌ജിയില്‍ കരാര്‍ ഒപ്പുവച്ചത്.
എന്നാൽ താരക്കൈമാറ്റത്തിനുള്ള നിശ്ചിത സമയം അവസാനിക്കുന്നതിന് മുന്‍പാണ് ഇക്കാര്‍ഡിയെ വായ്‌പാടിസ്ഥാനത്തിൽ സ്വന്തമാക്കിയത്.കഴിഞ്ഞ അഞ്ച് സീസണിലും ഇന്‍ററിന്‍റെ ടോപ്സ്കോറര്‍ ആയിരുന്നു ഇരുപത്തിയാറുകാരനായ താരം.






































