ഖത്തര്‍ ലോകകപ്പ് എംബ്ലം പ്രകാശനം ഇന്ന് നടക്കും
മുംബൈ: ഖത്തറിന്റെ മണ്ണിൽ 2022ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ എംബ്ലം പ്രകാശനം ഇന്ന് തത്‌സമയം മുംബൈയിലും.ഇന്ന് രാത്രി 10.52ന് ദക്ഷിണ മുംബൈയിലെ ബാബുല്‍നാഥ് മന്ദിര്‍ ജംക്ഷനിലെ കൂറ്റൻ സ്‌ക്രീനിലാണ് ലോകകപ്പ് ചിഹ്‌നം പ്രദര്‍ശനം ലൈവ് സംപ്രേക്ഷണം ചെയ്യുക.
ഖത്തറിന് പുറത്ത് എംബ്ലം പ്രകാശനം തത്‌സമയം കാണിക്കുന്ന 14 നഗരങ്ങളിൽ ഒന്നാണ് മുംബൈ. ഏറെ സവിശേഷതകളോടെ എത്തുന്ന ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകരുടെ വലിയ പങ്കാളിത്തമുണ്ടാകുമെന്നാണ് കരുതുന്നത് . ഗൾഫിൽ ആദ്യമായിട്ടാണ് ഫിഫ ലോകകപ്പിന് വേദിയാവുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുക.






































