Foot Ball Top News

സാമുവൽ ലാൽമുവാൻപുയയയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

September 3, 2019

author:

സാമുവൽ ലാൽമുവാൻപുയയയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഒക്ടോബർ 20 ന് തുടക്കം കുറയ്ക്കുന്നതിന് മുന്നോടിയായി മുൻനിര താരങ്ങളെ വാലെയെറിഞ്ഞ് പിടിക്കുകയാണ് കേരളത്തിന്റെ മഞ്ഞപ്പട. ഇപ്പോൾ ഷില്ലോങ് ടീം മുൻ ക്യാപ്റ്റനും ഐ-ലീഗ് താരവുമായ സാമുവൽ ലാൽമുവാൻപുയയയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഐ-ലീഗിലെ ഏറ്റവും മികച്ച പ്രകടനക്കാരിൽ ഒരാളാണ് ആക്രമണകാരിയായ ഈ മിഡ് ഫീൽഡർ താരം .

ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായ സാമുവൽ 2015ൽ ഷില്ലോംഗ് പ്രീമിയർ ലീഗിൽ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമില്‍ കളിച്ച് മികച്ച നേട്ടത്തോടെ ടോപ് സ്കോററായി. 2016ൽ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ച 21 കാരനായ താരം മിനർവ പഞ്ചാബ് എഫ്‌സിക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ഷില്ലോങ് ലാജോങിനായി 65 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്.

ഐഎസ്എലിൽ താൻ മണഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകനാണെന്നും, ടീമിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ആരാധകരാണ് ടീമിന്റെ ഊര്‍ജ്ജമെന്നും ഈ സീസണിലും അവർ ടീമിനെ ആവേശലത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമുവൽ കൂട്ടിച്ചേർത്തു.2017-18 ഐ-ലീഗ് സീസണില്‍ ഐ ലീഗിലെ അണ്ടർ 22 പ്ലെയർ ഓഫ് സീസൺ ആയിരുന്നു മിസോറോം സ്വദേശിയായ സാമുവല്‍.

ഒക്ടോബർ 20നാണ് പുതിയ സീസൺ ആരംഭിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആദ്യ കിക്കോഫ് അരങ്ങേറുക.

Leave a comment