Foot Ball Top News

ബാഴ്‌സലോണയുടേയും റയൽ മാഡ്രിഡിന്‍റെയും പരിശ്രമങ്ങൾക്ക് പരാജയം; നെയ്മർ പിഎസ്‌ജിയില്‍ തുടരുമെന്ന് സൂചന

September 3, 2019

author:

ബാഴ്‌സലോണയുടേയും റയൽ മാഡ്രിഡിന്‍റെയും പരിശ്രമങ്ങൾക്ക് പരാജയം; നെയ്മർ പിഎസ്‌ജിയില്‍ തുടരുമെന്ന് സൂചന

പാരിസ്: ബാഴ്‌സലോണയുടെയും മാൻഡ്രിഡിന്റെയും പരിശ്രമങ്ങൾക്ക് വൻ പരാജയം. ബ്രസീലിയൻ ഫുട്‌ബോൾ സൂപ്പർ താരം നെയ്‌മർ ഈ സീസണിലും പിഎസ്‌ജിയിൽ തന്നെ കളിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. നെയ്മർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് എന്നാണ് സൂചന.

ഇരുപത്തിയേഴുകാരനായ താരത്തെ 2017ൽ 222 ദശലക്ഷം യൂറോയ്ക്കാണ് ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജി വലയെറിഞ്ഞ സ്വന്തമാക്കിയത്. ഇതേ തുക ഇപ്പോഴും കിട്ടണമെന്നായിരുന്നു പാരീസ് ക്ലബിന്‍റെ നിലപാട്. ട്രാൻസ്‌ഫർ തുകയ്‌ക്കൊപ്പം ഇവാൻ റാക്കിറ്റിച്ച്, ക്ലെയർ ടൊബാഡോ, ഒസ്‌മാൻ ഡെംബലേ എന്നിവരെ നൽകി കരാറിലെത്താൻ ബാഴ്‌സ ശ്രമിച്ചിരുന്നു. എന്നാൽ പിഎസ്ജിയിലേക്ക് പോകാൻ ഡെംബലേ വിസമ്മതിച്ചത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

താരം പിഎസ്ജിയിൽ തുടരുന്ന കാര്യത്തിൽ വ്യക്തത ഇല്ലാതിരുന്നതിനാൽ പിഎസ്‌ജി കോച്ച് തോമസ് ടുഷേൽ സീസണിൽ ഇതുവരെ നെയ്‌മറെ കളിപ്പിച്ചിട്ടില്ല. കരാർ സാധ്യമല്ലെന്ന് ഉറപ്പായതോടെ പിഎസ്ജിയിൽ കളിക്കാമെന്ന് നെയ്‌മർ ടീം മാനേജ്‌മെന്‍റിനെ അറിയിച്ചിട്ടുണ്ട്.

Leave a comment