യു.എസ് ഓപ്പണ്‍ ടെന്നീസ്: നയോമി ഒസാക്കയ്ക്ക് മൂന്നാം റൗണ്ടിൽ തോൽവി
ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിത സിംഗിൾസിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ജേതാവായ നയോമി ഒസാക്കയ്ക്ക് തോൽവി. ഇന്നലെ നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ സ്വിറ്റ്സർലൻഡ് താരം ബെലിന്ത ബെനചിച്ച് ആണ് ഒസാക്കയെ തോൽപ്പിച്ചത്. പോളണ്ട് താരം മാഗ്‌ദ ലിനറ്റെയെ തോൽപ്പിച്ചാണ് ഒസാക്ക മൂന്നാം റൗണ്ടിൽ എത്തിയത്. അട്ടിമറി വിജയമാണ് ബെലിന്ത നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. ജയത്തോടെ ബെലിന്ത ക്വാട്ടര്‍ ഫൈനലിൽ പ്രവേശിച്ചു.
മത്സരത്തിൽ ആദ്യം മുതലേ മികച്ച പ്രകടനമാണ് ബെലിന്ത നടത്തിയത്. രണ്ടാം തവണയാണ് ബെലിന്ത യു എസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ എത്തുന്നത്. രണ്ട് പേരും ആദ്യ സെറ്റിൽ നല്ല രീതിയിൽ പൊരുതിയെങ്കിലും ജയം ബെലിന്തക്കൊപ്പം ആയിരുന്നു. ക്വാർട്ടറിൽ ഡോന വെകിച്ച് ആണ് ബെലിന്തയുടെ എതിരാളി.
സ്‌കോർ: 7-5 6-4






































