Cricket Top News

ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടി20യിൽ ന്യൂസിലൻഡിന് ജയം

September 2, 2019

author:

ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടി20യിൽ ന്യൂസിലൻഡിന് ജയം

ശ്രീലങ്ക ന്യൂസിലൻഡ് ടി20 പരമ്പരയിലെ ആദ്യ  മൽസരത്തിൽ ന്യൂസിലൻഡിന് ജയം. അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്‌ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് റോസ് ടെയ്ലറുടെ ബാറ്റിങ് മികവിൽ വിജയം സ്വന്തമാക്കി. 19.3 ഓവറില്‍ ന്യൂസിലൻഡ് വിജയം നേടി. കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, റോസ് ടെയ്ലലർ എന്നിവരുടെ ബാറ്റിങ് മികവിൽ ആണ് വിജയം സ്വന്തമാക്കിയത്.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കുശാല്‍ മെന്‍ഡിസിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെയാണ് 174 റൺസ് നേടിയത്. 53 പന്തിൽ നിന്ന് 79 റൺസാണ് മെൻഡിസ്  നേടിയത്. ശ്രീലങ്കൻ നിലയിൽ മാറ്റർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ന്യൂസിലൻഡിന് വേണ്ടി ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് മോശം തുടക്കമാണ് ലഭിച്ചത്. 39/3 പോയ ന്യൂസിലൻഡ് കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം(44), റോസ് ടെയ്ലലർ(48) എന്നിവരുടെ ബാറ്റിങ് മികവിലാണ് വിജയം സ്വന്തമാക്കിയത്. ലസിത് മലിംഗ രണ്ട് വിക്കറ്റ് നേടി. മൂന്ന് മൽസരങ്ങൾ ഉള്ള പരമ്പരയിലെ രണ്ടാം മൽസരം നാളെ നടക്കും.

Leave a comment