വിർജിൽ വാൻഡൈക്ക് യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരം എന്ന പുരസ്കാരത്തിന് അർഹനായി
യൂറോപ്പിലെ ഫുട്ബോൾ ക്ലബ്ബിനായി കളിക്കുന്ന മികച്ച ഫുട്ബോൾ കളിക്കാരന് നൽകിയ അസോസിയേഷൻ ഫുട്ബോൾ അവാർഡാണ് യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ്. ഇത്തവണത്തെ യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരത്തിനുള്ള പുരസ്കാരം വിർജിൽ വാൻഡൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്. കാൽ പന്ത് കളിയിലെ ഇതിഹാസ താരങ്ങളായ മെസ്സിയെയും റൊണാൾഡോയെയും പിന്നിലാക്കിയാണ് ലിവർപൂൾ താരമായ വാൻഡൈക്കിന്റെ ഈ നേട്ടം എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡറാണ് ഡച്ചുകാരനാണ് 28 കാരനായ വാൻഡൈക്ക്.
മികച്ച ഫോര്‍വേഡായി മെസ്സിയും ഗോളിയായി അലിസൺ ബെക്കറും മിഡ്ഫീൽഡറായി ഫ്രെങ്കി ഡി ജോംഗും ഡിഫൻഡറായി വാൻഡൈക്കും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. യൂഫേഫാ ഈ പുരസ്കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാള്‍ഡോ ( 2014, 2016, 2017 ) ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലും 2015 ലും മെസ്സിയാണ് പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. അതെ സമയം ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസാണ് വുമൺ പ്ലെയർ ഓഫ് ദ ഇയർ.






































