Foot Ball Top News

ചാമ്പ്യന്‍സ് ലീഗ്: സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിക്കും

August 30, 2019

author:

ചാമ്പ്യന്‍സ് ലീഗ്: സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിക്കും

മൊണാക്കോ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ സീസൺ തുടക്കമാകുന്നു. ടൂര്‍ണമെന്‍റിനുള്ള ഗ്രൂപ്പ് നിര്‍ണയം ഇന്നലെ മൊണോക്കോയില്‍ നടന്ന ചടങ്ങിൽ പൂര്‍ത്തിയായി. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ ഇ ഗ്രൂപ്പില്‍ ഇടം പിടിഛത്തോടെ 8 ഗ്രൂപ്പുകളാണ് കാലത്തിലിറങ്ങാൻ തയ്യാറാക്കുന്നത്. അടുത്ത മാസം 17നാണ് ഗ്രൂപ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 2020 മെയ് 30ന് ഇസ്താംബൂളില്‍ വച്ചാണ് ഫൈനല്‍ മത്സരം നടക്കുക.

സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്സലോണക്ക് കടുത്ത വെല്ലുവിളിയായി ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഇന്‍റര്‍മിലാനും ഗ്രൂപ്പില്‍ ഉണ്ട്. ലീഗിലെ പ്രധാന ഗ്രൂപ്പുകൾ കാണാം. ഗ്രൂപ് എ: പിഎസ്ജി, റയല്‍ മഡ്രിഡ്, ക്ലബ് ബ്രൂഗ്, ഗലാറ്റസറെ, ഗ്രൂപ് ബി: ബയേണ്‍ മ്യൂണിക്ക്, ടോട്ടനം, ഒളിമ്പ്യാക്കോസ്, റെഡ്‌സ്റ്റാര്‍ ബെല്‍ഗ്രേഡ്, ഗ്രൂപ് സി: മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡോനെസ്‌ക്, ഡിനാമോ സാഗ്രെബ്, അറ്റലാന്‍റെ, ഗ്രൂപ് ഡി: യുവെന്‍റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍ക്കൂസന്‍, ലോക്കോമോട്ടിവ് മോസ്‌കോ, ഗ്രൂപ് എഫ്: ബാഴ്‌സലോണ, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട്, ഇന്‍റര്‍ മിലാന്‍, സ്ലാവിയ പ്രാഹ്, ഗ്രൂപ് ജി: സെനിത്, ബെനഫിക്ക, ഒളിമ്പിക് ലിയോണ്‍, ആര്‍.ബി ലെയ്പ്‌സിഗ്, ഗ്രൂപ് എച്ച്: ചെല്‍സി, അയാക്‌സ്, വലന്‍സിയ, എഫ്.സി ലില്ലെ.

Leave a comment